Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്കു വെടിയുതിർത്തു; നഷ്ടമായതു വരന്റെ അച്ഛന്റെ ജീവൻ; വീഡിയോ കാണാം

വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്കു വെടിയുതിർത്തു; നഷ്ടമായതു വരന്റെ അച്ഛന്റെ ജീവൻ; വീഡിയോ കാണാം

ഭോപ്പാൽ: വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്കു വെടിയുതിർത്തപ്പോൾ പൊലിഞ്ഞതു വരന്റെ അച്ഛന്റെ ജീവൻ. മധ്യപ്രദേശിലെ ഉജ്ജയിനിലാണു സംഭവം.

ഉത്തരേന്ത്യയിൽ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്കു വെടിവയ്ക്കുന്നതു പതിവാണ്. ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്കു വെടിവയ്ക്കുന്നതിനിടെയാണ് അബദ്ധത്തിൽ വരന്റെ അച്ഛൻ മരിച്ചത്.

മകന്റെ അടുത്തേക്കു നടക്കുന്നതിനിടയിലാണ് വെടിയേറ്റത്. വെടിയേറ്റു വീണ പിതാവ് തൽക്ഷണം മരിച്ചു. ആകാശത്തേയ്ക്ക് വെടിവയ്ക്കുന്നതിനായി ചിലർ വട്ടംകൂടി നിന്ന് ആകാശത്തേയ്ക്ക് തോക്കൂ ചൂണ്ടുന്നതിന് ഇടയിലാണ് അപകടം. ആരവം മുഴക്കി ആൾക്കൂട്ടത്തിലേക്ക് നടന്നടുത്തയാൾ പെട്ടെന്ന് വെടിയേറ്റ് വീഴുകയായിരുന്നു. പിന്നീടാണ് ഇയാൾ വരന്റെ പിതാവാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സമാന സംഭവങ്ങൾ ആദ്യമല്ല. മാർച്ചിൽ രണ്ട് സമാന സംഭവങ്ങളാണ് ഉത്തർപ്രദേശിൽ നടന്നത്. ഉത്തർപ്രദേശിലെ മീററ്റിൽ പതിനാറുകാരി മരിച്ചിരുന്നു. ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ഷാംലിയിൽ എട്ടുവയസുകാരനും സമാനസംഭവത്തിൽ കൊല്ലപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ സമാജ് വാദി പാർട്ടിയുടെ ജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടു നടന്ന പ്രകടനത്തിനിടെയാണ് എട്ടുവയസുകാരൻ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP