Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമം; ട്രെയിൻ അപകടത്തിൽ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമം; ട്രെയിൻ അപകടത്തിൽ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഉത്തർപ്രദേശിൽ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയെ ട്രെയിൻ അപകടത്തിൽ നിന്ന് റെയിൽവേ ജീവനക്കാരൻ രക്ഷിച്ചു. ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയാണ് റെയിൽവേ ജീവനക്കാരൻ രക്ഷിച്ചത്.

ഷിക്കോഹാബാദ് സ്റ്റേഷനിലാണ് സംഭവം. ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോകാൻ ട്രാക്ക് തെരഞ്ഞെടുത്ത സ്ത്രീയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

 

ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്ന സമയത്ത് ട്രെയിൻ സ്റ്റേഷനിലേക്ക് വരാൻ ഏതാനും നിമിഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപകടസാധ്യത മുന്നിൽ കണ്ട് റെയിൽവേ ജീവനക്കാരൻ റാം സ്വരൂപ് മീന ഓടിയെത്തി സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്ത്രീ പ്ലാറ്റ്ഫോമിൽ കയറിയതും ട്രെയിൻ സ്റ്റേഷനിലൂടെ കടന്നുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP