Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാദ്യനേ.. എൻ ജീവനിൽ.. ആനന്ദബിന്ദുവായ് നീ വരൂ... പ്രണയ ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ

ആരാദ്യനേ.. എൻ ജീവനിൽ.. ആനന്ദബിന്ദുവായ് നീ വരൂ... പ്രണയ ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരാദ്യനേ.. എൻ ജീവനിൽ.. ആനന്ദ ബിന്ദുവായ് നീ വരൂ... എന്നു തുടങ്ങുന്ന പ്രണയ ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ. യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. പ്രശസ്ത പിന്നണി ഗായികൻ ലക്ഷ്മി രംഗനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചനയും സംഗീതവും എം.എസ് ജയകുമാർ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഐ ജോൺ വിമൽ ആണ് സംവിധാനം.

ഷൈനി ജോൺ, ഷഹനാസ് എസ്.എച്ച്, ബാലതാരങ്ങളായി ദേവദത്ത് എസ്, അഭിരാമി പി എന്നിവരുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. കീബോർഡ് എംഎസ് ജയകുമാർ, തബല: ജയൻ മലമാരി, ഫ്‌ളൂട്ട്: അനിൽ ഗോവിന്ദ്, റിഥം കംമ്പോസർ: മാത്യൂസ്, സാക്‌സോഫോൺ: ക്ലാനിറ്റൻ റോയ്, ഗിത്താർ: അജയൻ, സിത്താർ: സുദേന്ത് എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മറ്റു കലാകാരന്മാർ.

വീഡിയോ കാണാം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP