Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ സച്ചിൻ സാറെ കേരളത്തിൽ അങ്ങനെ ബാക്കിൽ ഇരിക്കുന്നവർ ഒന്നും ഹെൽമറ്റ് വെക്കാറില്ല; ഫ്രണ്ടിലെ ചേട്ടൻ ഹെൽമറ്റ് വച്ചത് തന്നെ പെറ്റി അടിക്കുമോന്ന് പേടിച്ചാ; കേരളത്തിലെത്തിയപ്പോൾ ബൈക്ക് യാത്രക്കാർക്ക് സ്‌നഹോപദേശം നൽകിയ സച്ചിന്റെ ഫേസ്‌ബുക്ക് വീഡിയോയ്ക്ക് മലയാളികളുടെ കിടിലൻ പ്രതികരണം

എന്റെ സച്ചിൻ സാറെ കേരളത്തിൽ അങ്ങനെ ബാക്കിൽ ഇരിക്കുന്നവർ ഒന്നും ഹെൽമറ്റ് വെക്കാറില്ല; ഫ്രണ്ടിലെ ചേട്ടൻ ഹെൽമറ്റ് വച്ചത് തന്നെ പെറ്റി അടിക്കുമോന്ന് പേടിച്ചാ; കേരളത്തിലെത്തിയപ്പോൾ ബൈക്ക് യാത്രക്കാർക്ക് സ്‌നഹോപദേശം നൽകിയ സച്ചിന്റെ ഫേസ്‌ബുക്ക് വീഡിയോയ്ക്ക് മലയാളികളുടെ കിടിലൻ പ്രതികരണം

മറുനാടൻ മലയാളി ഡസ്‌ക്


തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിന്നിലുള്ളയാളും ഹെൽമറ്റ് വയ്ക്കണം എന്നാണ് നിയമമെങ്കിലും കേരളത്തിൽ പൊതുവെ അതാരും അനുസരിക്കുന്നത് കാണാറില്ല. എന്നാൽ, സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ തന്നെ അത് ആവശ്യപ്പെടുമ്പോൾ ആരായാലും ഒന്നുകേട്ടുപോകും. ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് സച്ചിൻ ഹെൽമറ്റ് ധരിക്കാൻ ആളുകളെ ഉപദേശിച്ചത്.

സച്ചിൻ ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോ വൈറലായിയിരിക്കുകയാണ്. കേരളത്തിലെ ഏതുസ്ഥലമാണ് ഇതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമല്ല.സച്ചിനെ കണ്ട് അതിശയപ്പെടുന്ന ആരാധകരെയും വീഡിയോയിൽ കാണാം. വാഹനത്തിന്റെ വേഗത കുറയുന്ന സമയത്ത് അടുത്തെത്തിയ ആരാധകരോടാണ് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സച്ചിൻ വിശദീകരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ മുന്നിലുള്ളയാൾക്ക് മാത്രമല്ല പിന്നിൽ ഇരിക്കുന്നയാൾക്കും പരുക്കേൽക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ സ്‌നേഹോപദേശം. വിഡിയോയ്ക്കു താഴെ സച്ചിനെ അഭിനന്ദിച്ച് സന്ദേശങ്ങൾ കുമിഞ്ഞുകൂടുകയാണ്. അതേസമയം, സച്ചിനെ സീറ്റ് ബെൽറ്റ് ധരിക്കാൻ 'ഉപദേശിക്കുന്ന' പ്രതികരണങ്ങളും കുറവല്ല.

'കേരളത്തിൽ അങ്ങനെ ബാക്കിൽ ഇരിക്കുന്നവർ ഒന്നും ഹെൽമെറ്റ് വെക്കാറില്ലാ എന്റെ പൊന്ന് സച്ചിൻ സാറേ ...............പിന്നേ ഫ്രണ്ടിൽ ഉള്ള ആ ചേട്ടൻ ഹെൽമെറ്റ് വച്ചതു തന്നെ വീഡിയോയുടെ അവസാനം കാണിക്കുന്ന ആ ട്രഫിക്ക് പൊലീസ് ചേട്ടൻ പെറ്റി അടിക്കുമോ എന്ന് പേടിച്ചു ആണ്.'

'സച്ചിനെ കേരളത്തിലെ ആളുകൾ ഒരുമാതിരി പെട്ട കാര്യങ്ങൾ ഒന്നും ആര് പറഞ്ഞാലും കേൾക്കാറില്ല ബൈക്കിന്റ മുൻപിൽ ഇരിക്കുന്നവൻ തന്നെ ഹെൽമെറ്റ് ഇട്ടിരിക്കുന്നത് 'പെറ്റി അടി ' പേടിച്ചാണ്. പക്ഷെ നിങ്ങള് പറഞ്ഞാൽ ബൈക്കിന്റെ പിന്നിൽ ഇരിക്കുന്നവർ മാത്രമല്ല ബസിൽ ഇരിക്കുന്നവരും റോഡിൽ നടന്നു പോകുന്നവരും വേണമെങ്കിൽ ഹെൽമെറ്റ് ധരിക്കും/'

'മറ്റുള്ളവരുടെ കുറ്റങ്ങൾ ഒന്നുമല്ല പറയുന്നത്.. ബൈക്കിൽ പോകുന്ന ഏതൊരാൾക്കും ചെറിയ ഒരു അപകടം പോലും ഒരുപക്ഷേ ജീവൻ വരെ അപഹരിക്കപ്പെട്ടേക്കാം.. അവർക്കുള്ള ഒരു ഉപദേശമായി കണ്ടാൽൽമതി/'

'സച്ചിൻ പാജീ ഇത് കേരളമാണു പൊലീസിന്റെ പെറ്റിയടി പേടിച്ചിട്ടാണു എല്ലാരും ഹെൽമറ്റ് വെക്കുന്നെ'

മുൻപും സമാനമായ വിഡിയോയിലൂടെ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സച്ചിൻ ബോധവൽക്കരണം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP