Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിന്നമ്മയ്ക്കു പ്രാണവേദന, മക്കൾക്കു വീണവായന! ശശികലയും പനീർശെൽവവും അധികാരം പിടിക്കാൻ സർവതന്ത്രങ്ങളും പ്രയോഗിച്ചു പോരടിക്കുമ്പോൾ ആട്ടവും പാട്ടവുമായി എംഎൽഎമാർ; കൂവത്തൂരിൽ തടവിൽ കഴിയുന്ന എംഎൽഎമാരുടെ ആഘോഷ ദൃശ്യങ്ങൾ വൈറലാകുന്നു

ചിന്നമ്മയ്ക്കു പ്രാണവേദന, മക്കൾക്കു വീണവായന! ശശികലയും പനീർശെൽവവും അധികാരം പിടിക്കാൻ സർവതന്ത്രങ്ങളും പ്രയോഗിച്ചു പോരടിക്കുമ്പോൾ ആട്ടവും പാട്ടവുമായി എംഎൽഎമാർ; കൂവത്തൂരിൽ തടവിൽ കഴിയുന്ന എംഎൽഎമാരുടെ ആഘോഷ ദൃശ്യങ്ങൾ വൈറലാകുന്നു

ചെന്നൈ: അമ്മയ്ക്കു പ്രാണവേദന, മകൾക്കു വീണവായന എന്നു പറഞ്ഞപോലെയാണ് തമിഴ്‌നാട്ടിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. മുഖ്യമന്ത്രി പദത്തിലേറാനായി ശശികലയും മുഖ്യമന്ത്രിപദം നിലനിർത്താനായി രാജിവച്ച പനീർശെൽവവും രാഷ്ട്രീയക്കളികൾ കൊഴുപ്പിക്കുന്നതിനിടെ എംഎൽഎമാർ ആട്ടവും പാട്ടുമായി കഴിയുകയാണെന്നാണ് അയൽപ്പക്കത്തുനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ.

തന്റെ പക്ഷത്തുനിന്ന് കൊഴിഞ്ഞുപോകാതിരിക്കാനായി ശശികല കൂവത്തൂരിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാർ ആട്ടവും പാട്ടുമായി ആഘോഷിച്ചു കഴിയുന്ന ദൃശ്യങ്ങളാണു പുറത്തു വന്നിരിക്കുന്നത്.

കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്ന നൂറിലേറെ എംഎൽഎമാരിൽ ചിലർ ആടുകയും പാടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

അണ്ണാഡിഎംകെ എംഎൽഎയായ രാജൻ ചെല്ലപ്പ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. ആരാണ് വീഡിയോ പുറത്തുവിട്ടതെന്ന് വ്യക്തമല്ല.

താൻ എംഎൽഎമാരെ തടവിലിട്ടില്ലെന്ന് ശശികല കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതു തെളിയിക്കാനായി എംഎൽഎമാർക്കൊപ്പം വാർത്താ സമ്മേളനവും അവർ നടത്തുകയുണ്ടായി. എന്നാൽ എംഎൽഎമാരെ ശശികല തടവിലിട്ടു പീഡിപ്പിക്കുകയാണെന്ന് പനീർശെൽവം ആരോപിച്ചു. എംഎൽഎമാരിൽ ചിലർ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

കൂവത്തൂരിലെ ഗോൾഡൻബേ റിസോർട്ടിൽ കനത്ത കാവലിലാണ് ശശികല എംഎൽഎമാരെ സൂക്ഷിച്ചിരിക്കുന്നത്. 119 എംഎൽഎമാർ ഇപ്പോൾ ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP