Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുസ്ഥലത്ത് ഒരു പെൺകുട്ടി മൂത്രം ഒഴിച്ചാൽ എന്തുസംഭവിക്കും? ഇന്ത്യൻ നഗരത്തിലെ ഒരു കാഴ്‌ച്ച വൈറലാകുന്നു..

പൊതുസ്ഥലത്ത് ഒരു പെൺകുട്ടി മൂത്രം ഒഴിച്ചാൽ എന്തുസംഭവിക്കും? ഇന്ത്യൻ നഗരത്തിലെ ഒരു കാഴ്‌ച്ച വൈറലാകുന്നു..

ന്യൂഡൽഹി: ഇന്ത്യയിൽ ശൗചാലയങ്ങളുടെ അഭാവം ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സത്രീകളെയാണ്. ആണുങ്ങൾ കാര്യം സാധിക്കാന് ആളൊഴിഞ്ഞ ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകളുടെ കാര്യം അതീവ കഷ്ടം തന്നെയാണ്. ശൗചാലയങ്ങൾ വേണമെന്ന് ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുന്നത് പോലും ഇന്ത്യ ചൊവ്വയിലേക്ക് ഗ്രഹം അയച്ച ഈ വേളയിലാണ്. രാജ്യത്ത് പൊതുസ്ഥലങ്ങളിൽ വേണ്ടത്ര ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇപ്പോഴുമില്ല. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ എത്രയോ ഭേദം കേരളമാണ്.

തലസ്ഥാന നഗരമായ ഡൽഹിയിൽ ഇതിനുള്ള സൗകര്യം ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ഒരു യുട്യൂബ് ചാനൽ. സ്ത്രീകളുടെ ദുരിതെ അന്വേഷിക്കുന്നതിനായി അവർ നിയോഗിച്ചത് ഒരു യുവതിയെയാണ്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ഇടം തേടി പലരോടും യുവതി ചോദിക്കുന്നു. എന്നാൽ ഇങ്ങനെ ചോദിക്കുന്ന യുവതിയോട് പലരും കൈമലർത്തുകയാണ് ചെയ്യുന്നത്. ഒടുവിൽ പൊതു സ്ഥലത്ത് ആണുങ്ങൾ മൂത്രമൊഴിക്കുന്നിടത്ത് മൂത്രമൊഴിക്കാൻ യുവതി ശ്രമിക്കുന്നു. ഇതോടെ ആണുങ്ങൾ ഓടി രക്ഷപെടുന്ന കാഴ്‌ച്ച വീഡിയോയിൽ നിന്നും വ്യക്തമാണ്. സാമൂഹ്യ പരീക്ഷണത്തിന്റെ ഭാഗമായി വരുന്ന വീഡിയോ പുറത്തുവിട്ടത് വീഡിയോ ഡാഡി എന്ന യുട്യൂബ് ചാനലാണ്. സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് വീഡിയോ.

വീഡിയോ താഴെ കാണാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP