Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ മുഖത്തടി പണം കൊടുത്ത് വാങ്ങിയത്! ഗൗഹർ ഖാനെ റിയാലിറ്റി ഷോ വേദിയിൽ കയറി മർദ്ദിച്ചത് നടി തന്നെ നിർദ്ദേശിച്ചിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

ആ മുഖത്തടി പണം കൊടുത്ത് വാങ്ങിയത്! ഗൗഹർ ഖാനെ റിയാലിറ്റി ഷോ വേദിയിൽ കയറി മർദ്ദിച്ചത് നടി തന്നെ നിർദ്ദേശിച്ചിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

മുംബൈ: ഒരു തല്ലുകൊണ്ട് ഗൗഹർ ഖാനെന്ന റിയാലിറ്റി ഷോ താരം ഇന്ത്യമുഴുവൻ പ്രശസ്തി നേടിയിരുന്നു. റിയാലിറ്റി ഷോയുടെ വേദിയിൽ വച്ച് കുട്ടിയുടുപ്പിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ പേരിലായിരുന്നു ഗൗഹർ ഖാനെ യുവാവ് മർദ്ദിച്ചത്. മതത്തിന് വിരുദ്ധമായ രീതിയിലാണ് നടിയുടെ വേഷവിധാനമെന്ന് പറയുകയും ചെയ്തു. എന്നാൽ, ഇപ്പോൾ കേൾക്കുന്നത് നടി ആ തല്ല് പണം കൊടുത്ത് വാങ്ങിയതാണെന്നാണ്. കഴിഞ്ഞ വർഷം നവംബർ 30 നായിരുന്ന മുഹമ്മദ് മല്ലിക് എന്ന യുവാവാണ് ഇന്ത്യാസ് റോ സ്റ്റാർ എന്ന റിയാലിറ്റി ഷോയ്ക്കിടെ അവതാരക കൂടിയായ നടിയെ തല്ലിയത്.

മുസ്ലിം സ്ത്രീയായിട്ടും നീളം കുറഞ്ഞ തുണി ഉടുത്ത് നടക്കുന്നതെങ്ങനെ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. സംഭവം മാദ്ധ്യമങ്ങളിൽ വരികയും വലിയ ചർച്ചയാകുകയും ഗൗഹർഖാന് അപ്രതീക്ഷിത പ്രചാരം കിട്ടുകയും ചെയ്തു. എന്നാൽ നടി തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവരെ മർദ്ദിച്ചതെന്നാണ് യുവാവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ചുരുക്കത്തിൽ പ്രശസ്തയാകാനുള്ള നടപടിയുടെ തന്ത്രമായിരുന്നത്രേ ഈ തല്ലുവാങ്ങൽ. എല്ലാം നടിയുടെ നിർദ്ദേശപ്രകാരമാണ് ചെയ്തതെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. മർദ്ദനത്തിന്റെ പ്രതിഫലമായി പണവും സിനിമയിൽ അവസരവുമാണ് തനിക്ക് പ്രതിഫലമായി നടി വാഗ്ദാനം ചെയ്തതെന്നും മല്ലിക് വെളിപ്പെടുത്തി. സൽമാൻ ഖാന്റെ ദബാംഗ് 3 യില് അവസരം ഒപ്പിച്ചു നൽകാമെന്ന് പറഞ്ഞായിരുന്നു നടി പ്രലോഭിപ്പിച്ചത്. ഇതിനെല്ലാം നടിയുടെ തന്നെ െ്രെഡവർ സാക്ഷിയായിരുന്നെന്നും യുവാവ് പറഞ്ഞു.

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായിരുന്ന ഗൗഹർ ഖാൻ. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് നടിയെ കാണാൻ മാലിക് എത്തിയിരുന്നു. ഇക്കാര്യം നടിയുടെ സഹപ്രവർത്തകരും പറയുന്നുണ്ട്. ഈ ദിവസമാണ് തല്ലാനുള്ള 'ക്വട്ടേഷൻ' യുവാവിനെ നടി ഏൽപ്പിച്ചതത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP