Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തച്ചങ്കരി ശുചിത്വ മിഷന്റെ ഡയക്ടറായിട്ട് വന്നിരുന്നെങ്കിൽ നമ്മൾ എന്തെല്ലാം കാണേണ്ടി വന്നേനെ; ശൗച്യാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാൻ ചാനലുകാരെയും വിളിച്ചോണ്ട് പോയി കാണിച്ചുകൊടുക്കുമായിരുന്നു; കെഎസ്ആർടിസി എംഡിയുടേത് ആക്ടിവിസമെന്ന് പരിഹസിച്ച് കെ.ബി.ഗണേശ് കുമാർ

തച്ചങ്കരി ശുചിത്വ മിഷന്റെ ഡയക്ടറായിട്ട് വന്നിരുന്നെങ്കിൽ നമ്മൾ എന്തെല്ലാം കാണേണ്ടി വന്നേനെ; ശൗച്യാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാൻ ചാനലുകാരെയും വിളിച്ചോണ്ട് പോയി കാണിച്ചുകൊടുക്കുമായിരുന്നു; കെഎസ്ആർടിസി എംഡിയുടേത് ആക്ടിവിസമെന്ന് പരിഹസിച്ച് കെ.ബി.ഗണേശ് കുമാർ

ആർ.പീയൂഷ്

പത്തനാപുരം: കെഎസ്ആർടിസി എം.ഡി ടോമിൻ തച്ചങ്കരി ശുചിത്വ മിഷൻ ഡയറക്ടറായാൽ നമ്മൾ എന്തെല്ലാം കാണേണ്ടി വന്നേനെ എന്ന് കെ.ബി ഗണേശ് കുമാർ എംഎ‍ൽഎ പരിഹസിച്ചു.ശൗചാലയം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന്
തച്ചങ്കരി ആയിരുന്നങ്കിൽ ചാനലുകാരെ വിളിച്ച് കൊണ്ട് പോയി കാണിച്ചു തന്നേനെ . പിറവന്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.ടി ജലീലിന്റെയും കെ.രാജുവിന്റെയും സാന്നിധ്യത്തിലാണ് ഗണേശ് കുമാർ തച്ചങ്കരിയെ പരിഹസിച്ചത് .

ഗണേശിന്റെ വാക്കുകൾ ഇങ്ങനെ:

നല്ലൊരു ഓഫീസ് നിർമ്മിച്ചാൽ മാത്രം പോരാ അത് നന്നായി പരിപാലിക്കുകയും വേണം. നമ്മുടെ നാട്ടിൽ ധാരാളം ശൗച്യാലയങ്ങൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ, അത് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടോ? അപ്പോൾ അതെങ്ങനെയെന്ന് കാണിച്ചു കൊടുക്കണം.ഈ ശൗച്യാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാൻ, കെഎസ്ആർടിസി എംഡിയോ മറ്റോ ആണെങ്കിൽ, രാവിലെ ടിവിക്കാരെയും മറ്റും വിളിച്ചുകൊണ്ടുപോയി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് കാണിച്ചുകൊടുക്കുന്നത് കാണാം.അതൊന്നും പറ്റുന്ന കാര്യമല്ല. ഞാൻ ആലോചിക്കുകയായിരുന്നു.. ശുചിത്വ മിഷന്റെ ഡയറ്കടറായിട്ട് തച്ചങ്കരി വന്നിരുന്നെങ്കിൽ നമ്മൾ എന്തെല്ലാം കാണേണ്ടി വന്നേനേ..എന്നാലോചിച്ച് പലപ്പോഴും വിഷമിക്കാറുണ്ട്.

രണ്ടുമൂന്ന് ദിവസമായി ടിവി കാണുമ്പോൾ അതാണ് തോന്നുന്നത്..ഞാനും ഒരു ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്നു.പ്രസവ വേദന എങ്ങനെയുണ്ടെന്നറിയാൻ പുരുഷനായ ആരോഗ്യമന്ത്രി പ്രസവിച്ചുനോക്കാൻ പറ്റുമോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP