Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാഗുൽത്താ മലമുകളിൽ ക്രൂശിൽ യാഗമായി തീർത്തൂ... ഈ നോമ്പു കാലത്തെ പുണ്യകാലമാക്കി പ്രവാസി മലയാളിയായ അലക്സ് ജോർജിന്റെ ക്രിസ്തീയ ഭക്തി ഗാനം: വീഡിയോ കാണാം

ഗാഗുൽത്താ മലമുകളിൽ ക്രൂശിൽ യാഗമായി തീർത്തൂ... ഈ നോമ്പു കാലത്തെ പുണ്യകാലമാക്കി പ്രവാസി മലയാളിയായ അലക്സ് ജോർജിന്റെ ക്രിസ്തീയ ഭക്തി ഗാനം: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ന്ന് പെസഹാ വ്യാഴം. ഈസ്റ്ററിനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഒരുങ്ങവേ വിശ്വാസികൾക്ക് കേൾക്കുവാൻ ഒരു ക്രിസ്തീയ ഭക്തിഗാനം പുറത്തിറങ്ങി. പശ്ചാത്താപത്തിന്റെയും പാപപരിഹാരത്തിന്റെയും അനുതാപത്തിന്റെയും നോയമ്പു കാലമാണ് വിശ്വാസികൾക്ക് ഇത്. ഉപവാസം, ആശയടക്കം, മംസാഹാരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്ന വിശ്വാസ ഹൃദയങ്ങളെ കർത്താവിങ്കലേക്ക് നയിക്കുന്ന ഒരു പ്രാർത്ഥനാ ഗാനം പുറത്തിറക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയും പ്രവാസിയുമായ അലക്സ് ജോർജ്ജും സുഹൃത്തുക്കളും.

ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ഏറെ താൽപര്യമുള്ള മേഖലയായിരുന്നു അലക്സിന് സംഗീതരംഗം. പഠന കാലത്തിനു ശേഷം സിനിമാ രംഗത്തും ലളിതഗാന രംഗത്തും തന്റേതായ ഇടം കണ്ടെത്തിയ അലക്സ് സിഎസ്ഐ സഭയുമായി ബന്ധപ്പെട്ടും സംഗീത മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിലായിരുന്ന സമയത്തും സഭയ്ക്കു വേണ്ടി കുറെ പാട്ടുകൾ എഴുതിയിട്ടുണ്ട്. ഒരു അമേരിക്കൻ ഓയിൽ കമ്പനിയുടെ എച്ച്ആർ ആയിരുന്ന അലക്സ് നിരവധി രാജ്യങ്ങളിൽ ജോലിയുടെ ഭാഗമായി യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമകാലത്തിനു വേണ്ടി തിരികെ നാട്ടിലെത്തിയപ്പോഴാണ് വീണ്ടും സംഗീത രംഗത്തേക്ക് അലക്സ് ചുവടു വച്ചിരിക്കുന്നത്.

ഗാഗുൽത്താ മലമുകളിൽ ക്രൂശീയാഗമായി തീർത്തൂ.. എന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അലക്സ് ജോർജ്ജ് ആണ്. സംഗീതവും ഓർക്കസ്ട്രേഷനും എംഎസ് ജയകുമാർ. ഓഡിയോ റെക്കോർഡിങ് ആൻഡ് മിക്സ് ചെയ്തത് റെജി തോമസ് ആണ്. തിരുവനന്തപുരത്തെ റെബൻകീ സ്റ്റുഡിയോയിലാണ് റെക്കോർഡിങ് ചെയ്തത്.

പി കെ പ്രദീപ്, ബിജു ഗോപാൽ അലക്സ് ജോർജ്ജ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് കോറസ് പാടിയിരിക്കുന്നത് ബിജു ഗോപാൽ, കെ ജി ജ്യോതിഷ്, പയസ് എ എം, സരിത റാം, ഗായത്രി ജ്യോതിഷ്, ധനുജ അഭിലാഷ്, വീണ നായർ എന്നിവരാണ്. സൂസൻ അലക്സ്, ടീന മിറിയം അലക്സ്, തരുൺ ജോർജി അലക്സ് എന്നിവരാണ് നിർമ്മാണം. വിഷ്വൽ മീഡിയ: ബിജു ഗോപാൽ, ഷെയ്ൻ എബ്രഹാം, മനോജ്, നിധിൻ, നീതു തോമസ്, ധനുജ അഭിലാഷ്, ദിവ്യ അനൂപ്, സിജി മാത്യൂസ്. ബാസ് ഗിറ്റാർ: ബിന്നി ഐസക്, അകോസ്റ്റിക് ഗിറ്റാർ: നിക്കി പോൾ ഈപ്പൻ, വയലിൻ: ആറ്റുകാൽ ബാലസുബ്രഹ്മണ്യം, ഫ്ളൂട്ട്: അനിൽ ഗോവിന്ദ്, വീണ: സലീൽ ബിവി, റിഥം പ്രോഗ്രാമിങ്: ലാലപ്പൻ, പ്രൊഡക്ഷൻ കോഡിനേഷൻ: ബിനു തോപ്പിൽ, വീഡിയോഗ്രാഫി, വിഷ്വൽസ്: സുധൻ സ്വാമി, ബാനേർസ്: നന്ദനം ഡിസൈൻസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP