Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു; വിദ്യാർത്ഥിയെക്കൊണ്ട് പാത്രങ്ങൾ കഴുകിച്ച് കുടുംബത്തിന്റെ ക്രൂരത; സംഘം ചേർന്ന് വഴക്ക് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; വിമർശനവുമായി സോഷ്യൽ മീഡിയയും

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു; വിദ്യാർത്ഥിയെക്കൊണ്ട് പാത്രങ്ങൾ കഴുകിച്ച് കുടുംബത്തിന്റെ ക്രൂരത; സംഘം ചേർന്ന് വഴക്ക് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; വിമർശനവുമായി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വിളിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ച് വീട്ടുകാർ. വിവാഹം നടത്തിയ വീട്ടുകാരാണ് വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെയാണ് വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അധിക്ഷേപിച്ചത്. വിദ്യാർത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയിൽ കേൾക്കാം.

 

വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവർക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP