Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവ് തെറ്റിക്കാതെ എറണാകുളം സൗത്ത് ഡിപ്പോയിൽ വെള്ളം കയറി; ഓഫീസിൽ കുടുങ്ങിയ ജീവനക്കാരുടെ വഞ്ചിപ്പാട്ട് വീഡിയോ വൈറൽ; ഓണാഘോഷമോ പ്രതിഷേധമോ എന്ന് സംശയിച്ച് സോഷ്യൽ മീഡിയ

പതിവ് തെറ്റിക്കാതെ എറണാകുളം സൗത്ത് ഡിപ്പോയിൽ വെള്ളം കയറി; ഓഫീസിൽ കുടുങ്ങിയ ജീവനക്കാരുടെ വഞ്ചിപ്പാട്ട് വീഡിയോ വൈറൽ; ഓണാഘോഷമോ പ്രതിഷേധമോ എന്ന് സംശയിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കനത്ത മഴയെ തുടർന്ന് കെഎസ്ആർടിസിയുടെ എറണാകുളത്തെ സൗത്ത് ഡിപ്പോയിൽ വീണ്ടും വെള്ളം കയറി. ഓഫീസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായി.

ഇതിനിടെ ഓഫീസിൽ വെള്ളം കയറി കുടുങ്ങിയ ജീവനക്കാർ വഞ്ചിപ്പാട്ട് അനുകരിച്ച് നടത്തിയ വീഡിയോ കെഎസ്ആർടിസി ജീവനക്കാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വൈറലായി. എറണാകുളം ഡിപ്പോ മാനേജർ സുരേഷ് അടക്കമുള്ള ജീവനക്കാർ ആണ് ഓഫീസിലെ മേശപ്പുറത്തിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചത്. എന്നാൽ ജീവനക്കാർ ചേർന്ന് നടത്തിയ തമാശയാണോ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല

ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാവുന്ന ദുരവസ്ഥയിലാണ് എറണാകുളം സൗത്ത് ഡിപ്പോ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ഓവുചാലിലെ വെള്ളമടക്കമാണ് ഡിപ്പോയിലേക്ക് ഇരച്ചെത്തിയത്. ഡിപ്പോയ്ക്കകത്ത് കറുത്ത നിറത്തിലുള്ള വെള്ളമെത്തിയതോടെയാണ് സ്റ്റേഷന്മാസ്റ്ററുടെ നേതൃത്വത്തിൽ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചത്.

സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണി, ജീവനക്കാരായ എൽദോ, സന്തോഷ്, എന്നിവർ ഓഫീസിനകത്തെ മേശയിൽ കയറിയിരുന്ന് വള്ളംകളി അനുകരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായാണോ ഈ വീഡിയോ പുറത്തിറക്കിയത് എന്ന രീതിയിലുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. ഡിപ്പോ വെള്ളക്കെട്ടിലായതിനാൽ ഇന്ന് അവിടെ നിന്ന് സർവ്വീസുകളൊന്നും തന്നെ നടത്തിയിരുന്നില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP