Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പ്രതിശ്രുധ വധുവും വരനും വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ടു; മൊബൈലിൽ തിലകം ചാർത്തി പട്ടു പുതപ്പിച്ച് വിവാഹം ഉറപ്പിച്ചു; എല്ലാം ഡിജിറ്റലായ കാലത്ത് നടന്ന ഒരു ഡിജിറ്റൽ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

പ്രതിശ്രുധ വധുവും വരനും വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ടു; മൊബൈലിൽ തിലകം ചാർത്തി പട്ടു പുതപ്പിച്ച് വിവാഹം ഉറപ്പിച്ചു; എല്ലാം ഡിജിറ്റലായ കാലത്ത് നടന്ന ഒരു ഡിജിറ്റൽ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

ഡിജിറ്റൽ യുഗത്തിൽ നടന്ന ഒരു ഡിജിറ്റൽ വിവാഹ നിശ്ചയത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വരനും വധുവും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ഗുജറാത്തി വിവാഹ നിശ്ചയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കോൾ വഴി നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ ഫോണിൽ തിലകമണിയിക്കുന്നതും പട്ടു പുതയ്ക്കുന്നതും കാണാം.

സമൂഹ മാധ്യമങ്ങൾ ഏറ്റു പിടിച്ചിരിക്കുകയാണ് വീഡിയോ കോൾ വഴി നടത്തിയ ഈ ഡിജിറ്റൽ വിവാഹ നിശ്ചയം. ഗുജറാത്തി കുടുംബമാണ് ഇത്തരത്തിൽ ഡിജിറ്റൽ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തി വൈറലായത്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിവാഹനിശ്ചയ ചടങ്ങുകൾ പുരോഗമിക്കുകയായിരുന്നു. ചടങ്ങിൽ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്‌ക്രീനിലാണ് അണിയിച്ചത്.

പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈൽ സ്‌ക്രീനിൽ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സാമൂഹിക മാധ്യമങ്ങൾ ഏറ്റുപിടിച്ച ഈ ഡിജിറ്റൽ വിവാഹ നിശ്ചയ വിഡിയോ വൻതോതിലാണ് ഷെയർ ചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP