Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ടെക്കി വനിതയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെ? ടെക്‌നോപാർക്ക് ജീവനക്കാർ അവതരിപ്പിച്ച സ്‌കിറ്റ് യൂട്യൂബിൽ റിലീസ് ചെയ്തു; ടെക്കി ജോബിലെ ഗർവ്വിന് അപ്പുറമുള്ള വിങ്ങലുകൾ തുറന്നുകാട്ടിയ 'എൻഡ് ഓഫ് ദി ഡേ'യ്ക്ക് അഭിനന്ദനത്തിന്റെ കൈയടി

ടെക്കി വനിതയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെ? ടെക്‌നോപാർക്ക് ജീവനക്കാർ അവതരിപ്പിച്ച സ്‌കിറ്റ് യൂട്യൂബിൽ റിലീസ് ചെയ്തു; ടെക്കി ജോബിലെ ഗർവ്വിന് അപ്പുറമുള്ള വിങ്ങലുകൾ തുറന്നുകാട്ടിയ 'എൻഡ് ഓഫ് ദി ഡേ'യ്ക്ക് അഭിനന്ദനത്തിന്റെ കൈയടി

തിരുവനന്തപുരം: പുറമേ നിന്നു നോക്കിയാൽ പറയാൻ മിടുക്കുള്ള പണം ഇഷ്ടം പോലെ ലഭിക്കുന്ന ജോലിയാണ് ടെക്കിയുടേത്. എന്നാൽ, ഒരു അത്രയ്ക്ക് എളുപ്പമുള്ള ജോലിയാണോ ടെക്കികളുടേത്? പ്രത്യേകിച്ചും ടെക്കി വനിതകളുടേത്. ഇക്കാര്യം പരിശോധിച്ചാൽ പലപ്പോഴും കാര്യങ്ങൾ അത്രയ്ക്ക് പന്തിയല്ല. വനിതാ ടെക്കികളുടെ ഒരു ദിവസം എങ്ങനെയാണെന്ന് പറഞ്ഞ് അവതരിപ്പിച്ച് ലഘുനാടകം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ഹിറ്റാണ്. വനിതാ ദിനത്തിൽ ടെക്‌നോപാർക്കിൽ ഒരു ടെക്കി വനിതയുടെ ഒരു ദിവസത്തെക്കുറിച്ചു അവതരിപ്പിച്ച സ്‌കിറ്റാണ് യൂ ട്യൂബിൽ വൈറലാകുന്നത്.

പുത്തൻ തലമുറയുടെ സ്വപ്ന തൊഴിലിടമായ ഐടി മേഖലയിലെ അഭ്യസ്ഥവിദ്യരായ വനിതാ ജീവനക്കാരുടെ അവസ്ഥ എന്താണെന്നും അതിനുള്ളിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ ജീവനക്കാരെ പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്ഥരാണോ ഇവിടത്തെ വനിതകൾ എന്നും ചൂണ്ടിക്കാട്ടുകയാണ് സ്‌കിറ്റിലൂടെ.

ഒരു ടെക്കി വനിതയുടെ ഒരു ദിവസം എങ്ങനെയിരിക്കുമെന്നും ഈ സമസ്യകൾക്കെന്താവും പരിഹാരമെന്നും പരിശോധിക്കുകയാണിവിടെ. ടെക്‌നോപാര്ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിലെ പ്രതിഭാസമ്പന്നരായ കലാകാരികളും കലാകാരന്മാരുമാണ് എൻഡ് ഓഫ് ദി ഡേ' എന്ന സ്‌കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ലോക വനിതാ ദിനത്തിൽ ടെക്‌നോപാർക്കും EWIT( Empower Women in IT)യും ചേർന്ന് 2016 മാർച്ച് 8 നു സംഘടിപ്പിച്ച വനിതാ ദിന പരിപാടിയിലാണ് സ്‌കിറ്റ് ആദ്യമായി അവതരിപ്പിച്ചത്. 15 മിനിറ്റ് ദൈർഘ്യം ഉള്ള സ്‌കിറ്റ് ജോഫിൻ വർഗീസ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP