Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാഭവൻ മണിക്കു മരണമില്ല; മണിയുടെ ശബ്ദവും രൂപവും അണുവിട മാറാതെ ഡ്യൂപ്പ് അരങ്ങുവാഴുന്നു; മണിയല്ലെന്നു പറയാൻ ആർക്കും സാധിക്കാത്ത സമയം

കലാഭവൻ മണിക്കു മരണമില്ല; മണിയുടെ ശബ്ദവും രൂപവും അണുവിട മാറാതെ ഡ്യൂപ്പ് അരങ്ങുവാഴുന്നു; മണിയല്ലെന്നു പറയാൻ ആർക്കും സാധിക്കാത്ത സമയം

തൃശൂർ: കലാഭവൻ മണിയുടെ വേർപാടിന്റെ വേദന മലയാളികൾക്ക് ഇനിയും മാറിയിട്ടില്ല. മണിയുടെ പാട്ടുകളും സിനിമകളും വീണ്ടും വീണ്ടും കേൾക്കുകയും കാണുകയുമാണു മലയാളികൾ.

അവർക്കു മുന്നിലേക്കു വീണ്ടും കലാഭവൻ മണി അവതരിച്ചാലോ? വിശ്വസിക്കാനാകുന്നില്ല അല്ലേ.. എങ്കിലിതാ ഈ വീഡിയോ കണ്ടുനോക്കൂ.

കലാഭവൻ മണിയുടെ അപരനായ ഈ വ്യക്തി മണിയല്ലെന്നു പറയാനാകില്ല. രൂപത്തിലെ സാമ്യം മാത്രമല്ല, സംസാരിക്കുന്നതും അതുപോലെ തന്നെ. എല്ലാവർക്കും വേണ്ടി പാട്ടുപാടുന്നതും മണിയുടെ അതേ ശബ്ദത്തിൽതന്നെ.

ചാലക്കുടിയിലെ കണ്ണമ്പുഴ അമ്പലത്തിൽ 'ഉമ്പായികുച്ചാണ്ടീ..' എന്ന ഗാനം പാടി മണിയുടെ അംഗചലനങ്ങളോടെ തന്നെ പ്രേക്ഷകരെ ഈ ഗായകൻ കൈയിലെടുത്തു. കണ്ണമ്പുഴ അമ്പലത്തിലെ വീഡിയോ ഇതിനകം തന്നെ വാട്‌സ്ആപ്പിലും നവമാദ്ധ്യമങ്ങളിലും ഹിറ്റായിക്കഴിഞ്ഞു.

കലാഭവൻ മണിയുടെ അപരന്റെ വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP