Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

'മഴ...ചായ...ജോൺസൺ മാഷ്...ആഹാ'; ചായക്കടയിലെ റേഡിയോ ഓൺചെയ്ത് വരാന്തയിൽ നിന്ന് മഴ ആസ്വദിച്ച് ചായ കുടിക്കുന്ന ദുൽഖർ; ഡി ക്യു നായകനാകുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യുടെ രണ്ടാം ടീസറിറങ്ങി മണിക്കൂറുകൾക്കകം കണ്ടത് മൂന്നര ലക്ഷത്തിലധികം ആളുകൾ; ദീർഘനാളുകൾക്ക് ശേഷം പ്രിയതാരത്തെ വെള്ളിത്തിരയിൽ കാണാൻ ആവേശത്തോടെ 'കുഞ്ഞിക്ക' ആരാധകർ

'മഴ...ചായ...ജോൺസൺ മാഷ്...ആഹാ'; ചായക്കടയിലെ റേഡിയോ ഓൺചെയ്ത് വരാന്തയിൽ നിന്ന് മഴ ആസ്വദിച്ച്  ചായ കുടിക്കുന്ന ദുൽഖർ; ഡി ക്യു നായകനാകുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യുടെ രണ്ടാം ടീസറിറങ്ങി മണിക്കൂറുകൾക്കകം കണ്ടത് മൂന്നര ലക്ഷത്തിലധികം ആളുകൾ; ദീർഘനാളുകൾക്ക് ശേഷം പ്രിയതാരത്തെ വെള്ളിത്തിരയിൽ കാണാൻ ആവേശത്തോടെ 'കുഞ്ഞിക്ക' ആരാധകർ

മറുനാടൻ ഡെസ്‌ക്‌

'അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ'...മലയാളക്കര നെഞ്ചോട് ചേർത്ത പാട്ട് കേട്ട് പെരുമഴ ആസ്വദിച്ച് ചായ കുടിക്കുന്ന ദുൽഖർ സൽമാൻ. കുഞ്ഞിക്ക നായകനാകുന്ന ചിത്രം ' ഒരു യമണ്ടൻ പ്രേമകഥയുടെ രണ്ടാം ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകർ ആവേശത്തിലാണ്. വെറും 48 സെക്കണ്ട് മാത്രമുള്ള ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മൂന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പ്രിയ താരത്തിന്റെ ചിത്രത്തിന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കയറി കാണുമെന്നാണ് യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോയ്ക്ക് കമന്റ് നിറഞ്ഞത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ നായകനാകുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ കണ്ടവർ ഇത് സൂപ്പർ ഹിറ്റാവുമെന്നും ഉറപ്പ് പറയുന്നു. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലല്ലു എന്ന ഗ്രാമീണ കഥാപാത്രമാണ് ദുൽഖറിന്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ഒരു യമണ്ടൻ പ്രേമകഥയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സലിം കുമാർ, സൗബിൻ ഷാഹിർ, ധർമജൻ ബോൽഗാട്ടി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും, ആദ്യ ടീസറും, വിഡിയോ ഗാനവുമൊക്കെ ഇതിനോടകം ഹിറ്റാണ്.

സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികമാരാകുന്നത്. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി ആർ സലീമും ചേർന്നാണ്. 2017 ൽ പുറത്തിറങ്ങിയ 'സോളോ' ആയിരുന്നു റിലീസിനെത്തിയ ദുൽഖറിന്റെ ഒടുവിലെ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP