Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം

പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

രിശോധനക്കെത്തുന്ന പൊലീസുകാരെ വാഹനമോടിക്കുന്നവർക്കെല്ലാം വെറുപ്പാണ്. പലപ്പോഴും തർക്കങ്ങളും ചെറിയതോതിലുള്ള കശപിശയും ഉണ്ടാകാറുമുണ്ട്. എന്നാൽ, അതിനേക്കാളൊക്കെ ഭീകരമായതാണ് ഇപ്പോൾ അമേരിക്കയിൽ നടന്നിരിക്കുന്നത്. വഴിതടഞ്ഞ് വാഹനം പരിശോധിക്കാനെത്തിയ, മൂന്നു കുട്ടികളുടെ പിതാവു കൂടിയായ പൊലീസുകാരനെ വെടിവെച്ചുകൊന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരിക്കുകയാണ് അക്രമാസക്തനായ ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ.

വാഹനം പരിശോധിക്കാൻ 28 കാരനായ പൊലീസ് ഓഫീസർ ഡാരിയൻ ജാരോട്ട് സമീപത്തെത്തിയപ്പോൾ തന്റെ വാഹത്തിൽ നിന്നും ഇറങ്ങി എ ആർ 15 റൈഫിൾ കൈയിലെടുത്ത് അയാൾക്ക് നേരെ വെടിയുതിർക്കുകയയൈരുന്നു 39 കാരനായ ഒമർ ഫെലിക്സ് കുയേവ എന്ന മയക്കുമരുന്ന് കച്ചവടക്കാരൻ. ആദ്യവെടിയേറ്റ ജാരോട്ട് നിലത്ത് വീണപ്പോൾ കുയേവ അയാൾക്ക് അടുത്തെത്തി പിന്നെയും വെടിയുതിർത്തു. അതിലൊന്ന് തലയുടെ തൊട്ടടുത്ത് വച്ചായിരുന്നു.

ഈ ദൃശ്യം വീഡിയോയിൽ വ്യക്തമായി കാണാം. മരണമുറപ്പാക്കിയ ശേഷം കുയേവ തന്റെ ട്രക്കുമെടുത്ത് 40 മൈലോളം ദൂരം അതിവേഗം ഓടിച്ചുപോയി. ഈ വഴിയിലൊക്കെ പൊലീസ് അയാളെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് പൊലീസ് അയാളെ വെടിയുതിർത്തുകൊല്ലുകയായിരുന്നു. മയക്കുമരുന്നുമായി വില്പനക്കിറങ്ങിയ കുയേവയെ തടഞ്ഞ പൊലീസുകാരനു നേരെ അയാൾ തോക്കുചൂണ്ടുമ്പോൾ, ആ തോക്ക് താഴെയിടാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. ഇതിനെ തുടർന്നാണ് അയാൾ ആദ്യത്തെ വെടിയുതിർക്കുന്നത്.

കൊക്കെയ്ൻ, മെത് തുടങ്ങിയ അതിമാരക മയക്കുമരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ടും നിരവധി അക്രമസംഭവങ്ങളുടെ പേരിലും കേസുകളുള്ള കുയേവയെജാരോട്ട് തടഞ്ഞുനിർത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്റർസ്റ്റേറ്റ് 10 ൽ ഡെമിംഗിനും ലാസ് ക്രസെസിനു മദ്ധ്യത്തിൽ വച്ച് ഇയാളുടെ വാഹനത്തിന്റെ ജനൽ ഗ്ലാസ്സുകൾ കറുത്ത ഫിലിം കൊണ്ട് മൂടിയതുകണ്ടാണ് ജാരോട്ട് കഴിഞ്ഞ ഫെബ്രുവരി 4 ന് ഇയാളെ തടഞ്ഞുനിർത്തിയത്.

വാഹനം തടഞ്ഞയുടൻ ഡ്രൈവറുടെ സീറ്റിൽ നിന്നുമിറങ്ങി യാത്രക്കാരന്റെ വശത്തെത്തിയ കുയേമയോട് ഗുഡ് ആഫ്റ്റർനൂൺ സാർ, ഞാൻ ന്യു മെക്സിക്കൊ സ്റ്റേറ്റ് പൊലീസിലെ ഡാരിയൻ ജാരോട്ട്. താങ്കളുടെ വാഹനത്തിന്റെ ജനൽഗ്ലാസ്സുകളിൽ പതിപ്പിച്ച ഫിലിം കൂടുതൽ ഇരുണ്ടതായതുകൊണ്ടാണ് വാഹനം തടഞ്ഞു നിർത്തിയതെന്ന് ആദരവോടെ പറയുന്നത് വീഡിയോയിൽ കാണാം. കുയേമ അപ്പൊൾ അവ്യക്തമായി എന്തോ പറയുന്നുണ്ട്.

വിരോധമില്ലെങ്കിൽ ഞാൻ വാഹനത്തിന്റെ വാതിൽ തുറന്നോട്ടെ എന്ന് അതുകഴിഞ്ഞ് ജാരോട്ട് ചോദിക്കുന്നു. പിന്നീട് ഇൻഷുറൻസ് ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് കുയേമ മറുപടി പറയുന്നു. അതിനുശേഷംകുയേമ തന്റെ വാഹനത്തിന്റെ വാതിൽ തുറക്കുമ്പോൾ അതിൽ തോക്കുകണ്ട് താങ്കൾക്ക് തോക്കും ഉണ്ടല്ലെ എന്ന് ചോദിക്കുന്ന ജാരോട്ടിനോട് തന്റെ സ്വയരക്ഷയ്ക്കാണത് എന്ന് കുയേമ പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ, നമുക്ക് എന്റെ വാഹനത്തിലേക്ക് പോകാം എന്നു പറഞ്ഞ് ജാരോട്ട് തിരിയുന്ന സമയത്താണ് വാഹനത്തിൽ നിന്നും തൊക്കെടുത്ത് കുയേമ നിറയൊഴിക്കുന്നത്.

നിമിഷങ്ങൾക്കകം ജാരോട്ടിന്റെ മരണം ഉറപ്പുവരുത്തി കുയേമ സ്ഥലം വിടുകയായിരുന്നു. എന്നാൽ പിന്തുടർന്നെത്തിയ പൊലീസ് വലിയൊരു സംഘട്ടനത്തിനു ശേഷം അയാളെ വകവരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP