Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുരയ്ക്കാൻ മാത്രമല്ല നന്നായി പാടാനും ബാഗയ്ക്ക് അറിയാം; ഉടമസ്ഥനൊപ്പം പാട്ടു പാടുന്ന വളർത്തു നായയുടെ വീഡിയോ വൈറലാകുന്നു

കുരയ്ക്കാൻ മാത്രമല്ല നന്നായി പാടാനും ബാഗയ്ക്ക് അറിയാം; ഉടമസ്ഥനൊപ്പം പാട്ടു പാടുന്ന വളർത്തു നായയുടെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

കുരയ്ക്കാൻ മാത്രമല്ല പാട്ടുപാടാനും നായകൾക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിബംഗാളിൽ നിന്നും ഒരു നായ. ഉടമസ്ഥനൊപ്പം പാട്ടു പാടുന്ന ബാഗ എന്ന ഈ നായയുടെ രസകമരായ വീഡിയോ വൈറലായിരിക്കുകയാണ്. ഇന്റർനെറ്റ് സെൻസേഷനായ റാണു മണ്ഡൽ ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളർത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്നതാണ് ഇന്റർനെറ്റിൽ പടരുന്നത്.

ബാറാക്ക്‌പോർ സ്വദേശി പാടുന്നതിനിടയിലാണ് വളർത്തുനായും കൂടെ പാടിയത്. പശ്ചിമബംഗാളിലെ ബാറാക്പൂരിലാണ് രസകരമായ ഈ സംഭവം. മൂന്ന് ദിവസം മുമ്പ് സുബീർ ഖാൻ എന്ന വ്യക്തിയാണ് ഈ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ബാറാക്ക്‌പോർ സ്വദേശി തന്റെ ഹാർമോണിയം വായിച്ചുകൊണ്ട് 'തെരി മേരി കഹാനി' എന്ന ഗാനം പാടുന്നതിനിടയിൽ വളർത്തുനായ അടുത്ത് നിന്ന് കൂടെ പാടുകയായിരുന്നു.

സുബീർ ഖാൻ പങ്കുവച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ 20 ലക്ഷം പേരാണ് കണ്ടത്. ''ഇന്ന് രാവിലെ ബാഗയും ഞാനും സംഗീതം അഭ്യസിച്ചു, എന്ന കുറിപ്പോടെയാണ് 30 സെക്കൻഡ്സ് ദൈർഘ്യമുള്ള വീഡിയോ ഖാൻ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. അവരുടെ പെർഫോമൻസ് ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു, നായയുടെ കഴിവിനെ പ്രശംസിക്കാനും വീഡിയോ കണ്ടവർ മറന്നില്ല. വീഡിയോയ്ക്ക 59,000 'ഷെയറുകളും 26,000 പ്രതികരണങ്ങളും ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP