Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

'അതും ഒരു പെൺകുട്ടിയായിരുന്നു'; ഇന്ദിരാ ഗാന്ധിയുടെ ചിത്രം ചൂണ്ടിക്കാട്ടി അനു സിത്താരയോട് ദിലീപിന്റെ ഡയലോഗ്; ജനപ്രിയ നായകന്റെ പുത്തൻ ചിത്രം ശുഭരാത്രിയുടെ ടീസറിന് വൻ വരവേൽപ്പ്; പല്ല് തേച്ചിട്ട് വാ ഇല്ലേൽ ഇന്ത്യ ഭരിക്കാൻ പറ്റില്ലെന്ന് കുരുന്നിനോട് ഉപദേശവും

'അതും ഒരു പെൺകുട്ടിയായിരുന്നു'; ഇന്ദിരാ ഗാന്ധിയുടെ ചിത്രം ചൂണ്ടിക്കാട്ടി അനു സിത്താരയോട് ദിലീപിന്റെ ഡയലോഗ്; ജനപ്രിയ നായകന്റെ പുത്തൻ ചിത്രം ശുഭരാത്രിയുടെ ടീസറിന് വൻ വരവേൽപ്പ്; പല്ല് തേച്ചിട്ട് വാ ഇല്ലേൽ ഇന്ത്യ ഭരിക്കാൻ പറ്റില്ലെന്ന് കുരുന്നിനോട് ഉപദേശവും

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ പുത്തൻ ചിത്രം ശുഭരാത്രിയുടെ പോസ്റ്ററുകളായിരുന്നു സമൂഹ മാധ്യമം നിറയേ. എന്നാൽ ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദിലീപും അനു സിത്താരയും മകളായി വേഷമിടുന്ന കുരുന്നും അഭിനയിക്കുന്ന രംഗമാണ് ടീസറിലുള്ളത്. ഇവൾ ഒരു പെൺകുട്ടിയാണെന്ന അനുവിന്റെ ഡയലോഗിന് ഇന്ദിരാ ഗാന്ധിയുടെ ചിത്രം കാട്ടി അതും ഒരു പെൺകുട്ടിയാണെന്ന് ദിലീപ് പറയുന്നതാണ് ടീസറിൽ.

നൂറു ശതമാനം ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പ്രേക്ഷകരുടെ കമന്റും പിന്നാലെയെത്തി. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീൽ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റർ പങ്കുവെച്ച് ദിലീപ് കുറിച്ചിരുന്നു. നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരാടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിൽ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. വ്യാസൻ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP