Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

പച്ച മാങ്ങയിൽ ഉപ്പും മുളകും; ഹെയർസ്റ്റൈലിസ്റ്റിന് രുചിക്കാൻ നൽകി ദീപിക പദ്‌കോൺ; നിങ്ങൾ ഇതെങ്ങിനെ കഴിക്കുന്നു, എന്റെ വാ കത്തുന്നുവെന്ന് മറുപടി; വീഡിയോ കാണാം

പച്ച മാങ്ങയിൽ ഉപ്പും മുളകും; ഹെയർസ്റ്റൈലിസ്റ്റിന് രുചിക്കാൻ നൽകി ദീപിക പദ്‌കോൺ;  നിങ്ങൾ ഇതെങ്ങിനെ കഴിക്കുന്നു, എന്റെ വാ കത്തുന്നുവെന്ന് മറുപടി;  വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

പച്ചമാങ്ങ ഉപ്പം മുളകും ഇട്ട് കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുണ്ട്? ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിട്ട മാങ്ങയിലേക്ക് മുളകുപൊടിയും ഉപ്പും വിതറി കഴിക്കുന്നത് പലരെയും കുട്ടിക്കാല ഓർമ്മയിലേക്ക് എത്തിക്കും. ബോളിവുഡ് നടി ദീപിക പദുക്കോണിനും പ്രിയപ്പെട്ടതാണ് ഈ കോംമ്പോ.

നടിയുടെ പുതിയ ഇൻസ്റ്റഗ്രാം റീലിൽ ദീപിക പങ്കുവച്ചിരിക്കുന്നത് മാങ്ങ കൊണ്ടുള്ള ഒരു പ്രാങ്ക് വിഡിയോ ആണ്. സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആന്നി സപ്പാടോറിയാണ് നടിയുടെ ഇര. മാങ്ങ കഴിക്കുന്നതിനിടയിൽ സംഗതി രുചിച്ചുനോക്കാൻ ആന്നിയെ നിർബന്ധിക്കുന്നുണ്ട് നടി. ഉപ്പും ഒരു പ്രത്യേക മസാലയുമാണ് വിതറിയിരിക്കുന്നത് എന്നാണ് പറഞ്ഞത്.

മാങ്ങയെടുത്ത് ആദ്യത്തെ കടി വായിലെത്തിയതും ആന്നിക്ക് കാര്യം മനസ്സിലായി. 'എങ്ങനെയാണ് നിങ്ങൾക്കിത് ഇഷ്ടപ്പെടുന്നത്? എന്റെ വാ കത്തുന്നു' എന്നായിരുന്നു ആദ്യത്തെ പ്രതികരണം. ഇത് കേട്ടത്തും ഉച്ചത്തിൽ ചിരിക്കുകയാണ് ദീപിക. ഞൊടിയിടയിൽ വൈറലായ വിഡിയോ ഇതിനോടകം അഞ്ചര ലക്ഷത്തിലേറെ ആളുകൾ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളാണ് വിഡിയോ നേടുന്നത്.

 

      View this post on Instagram

A post shared by Deepika Padukone (@deepikapadukone)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP