Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ ബ്രേക്ക് പിടിക്കാൻ ശ്രമിച്ചതാണ്. പക്ഷേ അതു പ്രവർത്തിച്ചില്ല';സൈക്കിളിങ് മത്സരത്തിലെ വിജയത്തിനു പിന്നാലെ ചാമ്പ്യൻ ഇടിച്ചുതെറിപ്പിച്ചത് ഫിനിഷ് ലൈനിൽനിന്ന ഭാര്യയെ; പരിക്കേറ്റ ഭാര്യക്ക് 4 തുന്നൽ; വീഡിയോ കാണാം

'ഞാൻ ബ്രേക്ക് പിടിക്കാൻ ശ്രമിച്ചതാണ്. പക്ഷേ അതു പ്രവർത്തിച്ചില്ല';സൈക്കിളിങ് മത്സരത്തിലെ വിജയത്തിനു പിന്നാലെ ചാമ്പ്യൻ ഇടിച്ചുതെറിപ്പിച്ചത് ഫിനിഷ് ലൈനിൽനിന്ന ഭാര്യയെ; പരിക്കേറ്റ ഭാര്യക്ക് 4 തുന്നൽ; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

വുയെൽറ്റ (കൊളംബിയ): മത്സരത്തിലെ വിജയം ചിലപ്പോൾ ചില കൈവിടട കളികൾക്ക് നമ്മെ പ്രേരിപ്പിക്കും.എന്നാൽ അത്തരം പ്രകടനങ്ങൾക്ക് ചിലപ്പോൾ വിജയത്തിന്റെ ആ സന്തോഷം മുഴുവൻ കെടുത്താനും പറ്റും.സൈക്കിളിങ്ങ് താരത്തിന് പറ്റിയ അത്തരമൊരു അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കൊളംബിയയിലെ വാർഷിക സൈക്കിളിങ് മത്സരത്തിനിടെ ലൂയി കാർലോസ് ചിയ എന്ന സൈക്കിളിസ്റ്റിനാണ് അബദ്ധം പിണഞ്ഞത്. ഹാൻഡിലിൽനിന്നു കൈകളെടുത്തുള്ള വിജയാഘോഷത്തിനിടെ താരത്തിന്റെ സൈക്കിൾ നേരെ ചെന്നിടിച്ചത് ഫിനിഷ് ലൈനിനു പിന്നിൽ വിജയ ചിത്രം എടുക്കാൻ കാത്തുനിന്ന ഭാര്യയെ.

ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനായതിന്റെ ആവേശത്തിൽ ഫിനിഷിങ് ലൈൻ കടന്നതിനു തൊട്ടുപിന്നാലെ, ചിയ ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ആഘോഷം തുടങ്ങി. ഇതിനിടെ മുന്നോട്ടു നീങ്ങിയ സൈക്കിൾ നേരെ ചെന്ന് ചിയയുടെതന്നെ ഭാര്യയെ ഇടിച്ചു വീഴ്‌ത്തുകയും ചെയ്തു.

 

ഇടിയുടെ ആഘാതത്തിൽ ചിയയുടെ ഭാര്യ ബോധം നഷ്ടമായി നിലത്തു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഒട്ടേറെ പേരുടെ ക്യാമറയിൽ പതിയുകയും ചെയ്തു. താരത്തിന്റെ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റിയതായും അവർക്കു 4 തുന്നിക്കെട്ടു വേണ്ടിവന്നതായും ദൃക്‌സാക്ഷികൾ പ്രതികരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഞാൻ ബ്രേക്ക് പിടിക്കാൻ ശ്രമിച്ചതാണ്. പക്ഷേ അതു പ്രവർത്തിച്ചില്ല. എന്റെ ഭാര്യയെയാണ് സൈക്കിൾ ചെന്നിടിച്ചത്, പക്ഷേ അത് ആരെ വേണമെങ്കിലും ആകാമായിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണു ഭാര്യ ഇപ്പോഴും. സൈക്കിളിനു മുന്നിൽനിന്ന് മാറാൻ അവൾ ശ്രമിക്കാതിരുന്നത് എന്താണ് എന്നാണ് എനിക്കു മനസ്സിലാകാത്തത്' ചിയ കൊളംബിയൻ ദിനപത്രത്തോടു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP