Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീ ആർഎസ്എസുകാരനല്ലേടാ...ഈ വടി നീയൊക്കെ ശാഖയിൽ ഉപയോഗിക്കുന്ന ദണ്ഡല്ലേ? ശബരിമലയിലേക്ക് കാൽനടയായി പോയ വൃദ്ധനായ അയ്യപ്പഭക്തന് സിപിഎം നേതാവിന്റെ മർദ്ദനം; തടയാൻ വന്നവരെ മാറ്റി ഇവൻ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാൻ പോകുകയാണെന്ന് ആരോപിച്ച് വീണ്ടും മർദ്ദനം; കായംകുളം-പുനലൂർ റോഡിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; ഒളിവിൽ പോയ നേതാവിനായി തിരച്ചിൽ തുടരുന്നു

നീ ആർഎസ്എസുകാരനല്ലേടാ...ഈ വടി നീയൊക്കെ ശാഖയിൽ ഉപയോഗിക്കുന്ന ദണ്ഡല്ലേ? ശബരിമലയിലേക്ക് കാൽനടയായി പോയ വൃദ്ധനായ അയ്യപ്പഭക്തന് സിപിഎം നേതാവിന്റെ മർദ്ദനം; തടയാൻ വന്നവരെ മാറ്റി ഇവൻ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാൻ പോകുകയാണെന്ന് ആരോപിച്ച് വീണ്ടും മർദ്ദനം; കായംകുളം-പുനലൂർ റോഡിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; ഒളിവിൽ പോയ നേതാവിനായി തിരച്ചിൽ തുടരുന്നു

ആർ പീയൂഷ്

 ആലപ്പുഴ: ശബരിമലയ്ക്ക് കാൽനടയായി പോവുകയായിരുന്ന വൃദ്ധനായ അയ്യപ്പ ഭക്തന് സിപിഎം നേതാവിന്റെ മർദ്ദനം. ഇന്നലെ വൈകിട്ട് നാലു മണിയോടെ കായംകുളം - പുനലൂർ റോഡിൽ കറ്റാനം ഫെഡറൽ ബാങ്കിന് മുൻവശം വച്ചാണ് മർദ്ദനമേറ്റത്. സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവർത്തകനുമായ പള്ളിക്കൽ മന്നത്ത് വീട്ടിൽ കെ. രാജുവാണ് വൃദ്ധനായ അയ്യപ്പ ഭക്തനെ മർദ്ദിിച്ചത്.

സംഭവത്തെപ്പറ്റി ദൃക്‌സാക്ഷികൾ പറയുന്നത് ഇങ്ങനെ:

കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തൻ. കൈകളിൽ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയിൽ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറൽ ബാങ്കിന് മുൻവശം എത്തിയപ്പോൾ അവിടെ നിൽക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോൾ കുപിതനായ രാജു വൃദ്ധന്റെ കൈയിൽ നിന്നും ഊന്നു വടി പിടിച്ചു വാങ്ങുകയും നീ ആർഎസ്എസ്സുകാരനല്ലെടാ. ഈ വടി നീയൊക്കെ ശാഖയിൽ ഉപയോഗിക്കുന്ന ദണ്ഡല്ലെ എന്ന് പറഞ്ഞ് വൃദ്ധനെ ആ വടി കൊണ്ട് തന്നെ മർദ്ദിക്കുകയായിരുന്നു. തടയാൻ വന്നവരോട് ഇവൻ ആർഎസ്എസ്സുകാരനാണ് എന്നും ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ പോകുകയാണ് എന്നും പറഞ്ഞ് വീണ്ടും മർദ്ദിച്ചു. ഇത് കണ്ടു കൊണ്ട് നിന്ന ഒരു സ്ത്രീ ആക്രോശിച്ചു കൊണ്ട് ഇയാൾക്കെതിരെ പാഞ്ഞടുത്തതോടെയാണ് മറ്റു ചിലർ കൂടി എത്തി വൃദ്ധനായ അയ്യപ്പ ഭക്തനെ മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്. പിന്നീട് തന്റെ പേരു പോലും പറയാതെ അയാൾ നടന്നു പോയി. അയ്യപ്പ ഭക്തനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വൈറലായതോടെ സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ഇതോടെ ബിജെപി കറ്റാനം മേഖലാ പ്രസിഡന്റ് മോഹനൻ പിള്ള വള്ളികുന്നം പൊലീസിൽ പരാതി നൽകി.

അതേ സമയം മർദ്ദനമേറ്റ വൃദ്ധനായ അയ്യപ്പൻ ആരാണ് എന്ന് ഇതുവരെയും കണ്ടെത്താനായില്ല. ശബരിമലയിലേക്ക് നടന്നു പോയ ഇദ്ദേഹത്തെ നാളെ കണ്ടെത്തുമെന്ന് മോഹനൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജു മുൻപ് ഒരു സഹകരണ ബാങ്കിലെ ജോലിക്കാരനായിരുന്നു. അവിടെ ചില സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നതിനാൽ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളെ പറ്റി നാട്ടിൽ നല്ല അഭിപ്രായമല്ല ഉള്ളത്. സിപിഎം ഗുണ്ടയായ രാജുവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP