Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

പിഞ്ച് കുഞ്ഞ് റോഡിലേക്ക് വീഴുന്നത് കാറിന്റെ സൈഡ് വിൻഡോയിൽ നിന്ന്; വീഴ്‌ച്ച ശ്രദ്ധിക്കാതെ കാർ നിർത്താതെ ഡ്രൈവർ മുന്നോട്ടും; നടുറോഡിൽ കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

പിഞ്ച് കുഞ്ഞ് റോഡിലേക്ക് വീഴുന്നത് കാറിന്റെ സൈഡ് വിൻഡോയിൽ നിന്ന്; വീഴ്‌ച്ച ശ്രദ്ധിക്കാതെ കാർ നിർത്താതെ ഡ്രൈവർ മുന്നോട്ടും;  നടുറോഡിൽ കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്ങ്: ചൈനയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. തിരക്കേറിയ റോഡിലെ ട്രാഫിക് ജംഗ്ഷനിൽ വെച്ച് കാറിന്റെ സൈഡ് വിൻഡോയിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞ് റോഡിലേക്ക് വീഴുന്നതാണ് ദൃശ്യം. എന്നാൽ, ഡ്രൈവർ കാർ നിർത്താതെ മുന്നോട്ട് പോകുന്നതും കാണാം. ചൈനയിലെ നിങ്‌ബോ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മറ്റുകാറുകളിലെ ആളുകൾ പുറത്തിറങ്ങി കുഞ്ഞിനെ രക്ഷിച്ചതിനാൽ, വലിയ അപകടം ഒഴിവായി.

വിൻഡോ ഗ്ലാസ് താഴ്‌ത്തി കുട്ടി തല പുറത്തേക്ക് ഇട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ട്രാഫിക് സിഗ്‌നൽ പച്ചകത്തിയതോടെ പതുക്കെ മുന്നോട്ട് നീങ്ങുന്ന കാറിൽ നിന്ന് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞ് കരയുന്നതും ദൃശ്യങ്ങളിൽ കാണാം. പക്ഷേ ഡ്രൈവർ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, സഹായിക്കാൻ മറ്റ് കാറുകളിൽ നിന്ന് ആളുകൾ ഓടിയെത്തി. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്രാഫിക് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്

 

ഇന്റർനെറ്റിലെ ഒരു വിഭാഗം കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായപ്പോൾ, മറ്റുചിലർ ഗുരുതരമായ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. കുട്ടിയെ ആരോ മനഃപൂർവം വിൻഡോയിലൂടെ പുറത്തേക്ക് തള്ളിയതാണെന്നും അതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അവർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP