Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗവുമായി മഞ്ജു വാരിയർ; ചതുർമുഖത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; വിഡിയോ കാണാം

ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗവുമായി മഞ്ജു വാരിയർ; ചതുർമുഖത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; വിഡിയോ   കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ജു വാരിയരുടെ പുതിയ ചിത്രം ചതുർമുഖം ഒടിടി റിലീസിന് ശേഷവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ ചതുർമുഖത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തത്. ഡ്യുപ്പിലാതെയുള്ള മഞ്ജുവിന്റെ ചില അഭിനയ സ്വീക്വൻസുകളാണ് വീഡിയോയുടെ ഹൈലൈറ്റ്. അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മഞ്ജു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. റോപ്പ് ശരീരത്തിൽ കെട്ടി വായുവിലൂടെ ഉയർന്നുപൊങ്ങുന്ന മഞ്ജുവിനെ മേക്കിങ് വിഡിയോയിൽ കാണാം.

ജൂലൈ ഒൻപതിനാണ് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തിയത്. രഞ്ജിത്ത് കമല ശങ്കർ, സലിൽ വി. എന്നീ നവാഗതർ സംവിധാനം ചെയ്ത ചതുർമുഖത്തിന്റെ തിയറ്റർ റിലീസ് ഏപ്രിൽ എട്ടിനായിരുന്നു. നിരൂപണപ്രശംസയും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകൾ മാത്രം അനുവദിച്ച സാഹചര്യത്തിൽ പോലും നല്ല കലക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിർത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രദർശനശാലകളിൽ നിന്ന് പിൻവലിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP