Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം വടി കൊണ്ട് കൈകാര്യം ചെയ്തു; പിന്നെ വാലിൽ പിടിച്ചു മറിച്ചിട്ടു: ഇന്ത്യക്കാരൻ ഗീർ വനത്തിൽ സിംഹത്തെ നേരിട്ട വീഡിയോ വൈറലായി

ആദ്യം വടി കൊണ്ട് കൈകാര്യം ചെയ്തു; പിന്നെ വാലിൽ പിടിച്ചു മറിച്ചിട്ടു: ഇന്ത്യക്കാരൻ ഗീർ വനത്തിൽ സിംഹത്തെ നേരിട്ട വീഡിയോ വൈറലായി

ഗീർ വന്യജീവി സങ്കേതത്തിലുൾപ്പെട്ട ജസാധർ വനമേഖലയിൽ കന്നു കാലികളെ മേക്കാനായി പുറപ്പെട്ടതായിരുന്നു 29-കാരൻ കനു വാലയും 31-കാരൻ ശിവ ലഖന്ദ്രയും. ഇതിനിടെയാണ് വനത്തിനുള്ളിൽ ഒരു സിംഹം നടക്കാനാവാതെ തളർന്ന് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. സിംഹത്തിന് പരിക്കേറ്റിട്ടുമുണ്ട് എന്ന് മനസ്സിലാക്കിയ ഉടൻ ഇവർ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. സിംഹം എവിടെയാണെന്ന് കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. പക്ഷേ അഞ്ച് മണിക്കൂറിനു ശേഷം തങ്ങൾക്ക് സിംഹത്തെ കണ്ടെത്താനായില്ലെന്ന് പറഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചു വിളിച്ചെന്ന് വാല പറയുന്നു. തങ്ങൾ സമീപ പ്രദേശത്തു തന്നെ ഉണ്ടായിരുന്നതിനാൽ വനത്തിലേക്കു പോയി സിംഹം അവിടെ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും അവശയായ ഈ പെൺ സിംഹത്തെ രക്ഷിക്കാനായി ഇവർ ഒരു മാർഗം കണ്ടെത്തി. ഒരു വടിയെടുത്തു കുറെ തോണ്ടി. പിന്നെ വാലിൽ പിടിച്ച് മറിച്ചിട്ടു. ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തി ഈ വീഡിയോ വനം വകുപ്പിന് അയച്ചു കൊടുത്ത് തങ്ങൾ പറയുന്നത് സത്യമാണെന്ന് തെളിയിച്ചു. ഈ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. ഇവർ ചെയ്തത് ഒരു നല്ല കാര്യമാണെങ്കിലും വീഡിയോ പ്രചരിക്കുന്നത് സിംഹത്തെ ഉപദ്രവിക്കുന്നുവെന്ന് വിശേഷിപ്പിച്ചാണ്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഈ പ്രചാരണം അഴിച്ചു വിട്ടത്. എന്നാൽ വീഡിയോ കണ്ട വനം വകുപ്പുദ്യോഗസ്ഥർ സിംഹത്തെ കണ്ടെത്തുകയും ഉടൻ തന്നെ ചികിത്സയ്ക്കായി ജസാധർ അനിമൽ കെയർ സെന്ററിലെത്തിക്കുകയും ചെയ്തു. സിംഹമിപ്പോൾ ഇവിടെ സുഖം പ്രാപിച്ചു വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP