Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

പൂന്തോട്ടത്തിലേക്കും നോക്കിയുള്ള ഇരുവരുടേയും ആ ഇരിപ്പു കണ്ടാ.... സോഫയുടെ മുകളിലിരുന്ന പൂച്ചയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് പട്ടിക്കുട്ടി; വീഡിയോ വൈറൽ

പൂന്തോട്ടത്തിലേക്കും നോക്കിയുള്ള ഇരുവരുടേയും ആ ഇരിപ്പു കണ്ടാ.... സോഫയുടെ മുകളിലിരുന്ന പൂച്ചയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് പട്ടിക്കുട്ടി; വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

പൂച്ചയും പട്ടിയും സൗഹൃദത്തിലായാൽ അവർ തമ്മിലുള്ള അടുപ്പത്തിന്റെ കാഴ്ചകൾ കാണാൻ തന്നെ രസമാണ്. പരസ്പരം കളിച്ചും കുരച്ചും എല്ലാം അവർ മറ്റുള്ളവരെ ആകർഷിക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പൂച്ചയും പട്ടിയും തമമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ ആണ് ആളുകളുടെ കണ്ണിന് കുളിർമയായിരിക്കുന്നത്. അഞ്ച് മാസം പ്രായമുള്ള പട്ടിയും ജാസ്പർ എന്ന പൂച്ചയും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ വീഡിയോ ആണ് ആളുകളെ ആകർഷിക്കുന്നത്.

സോഫയിൽ അടുത്തിരുന്ന പട്ടിയുടെ അടുക്കൽ നിന്നും മുകളിലേക്ക് വലിഞ്ഞു കയറിയ പൂച്ചയുടെ അടുത്തിരിക്കാൻ സോഫയുടെ മുകളിലേക്ക് ചാടി കയറിയ പട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പൂച്ചയുടെ അടുത്തെത്തിയ പട്ടി പൂച്ചയെ കെട്ടി പിടിച്ച് പുറത്ത് ഗാർഡനിലേക്ക് നോക്കിയിരിക്കുന്നത് കണ്ടാൽ ആരുടെയും മനസ്സിന് ഒരു സന്തോഷം തോന്നും. പൂച്ചയേയും കെട്ടിപ്പിടിച്ച് ഇരുവരും പുറത്ത് ഗാർഡനിലേക്ക് നോക്കിയിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇന്ത്യാനയിലെ നോർത്ത് ലിബർട്ടിയിലുള്ള ലിസാ പ്ലമർ ആണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വൈറലാകുകയും നിരവധി പേർ ലൈക്കും കമന്റുകളുമായി എത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP