Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോൾ ബൂത്തിലെ ഗേറ്റ് ഇടിച്ചുതകർത്ത കാർ പറന്നുപൊങ്ങിയത് 50 അടി ഉയരത്തിൽ; ടോൾ സ്‌റ്റേഷന്റെ മേൽക്കൂരയിലിടിച്ച കാർ റോഡിൽ വീണ് തകർന്നിട്ടും ആളപായമില്ല; ചൈനയിൽ നിന്നുള്ള ഒരു മിനിറ്റ് വീഡിയോ വൈറൽ

ടോൾ ബൂത്തിലെ ഗേറ്റ് ഇടിച്ചുതകർത്ത കാർ പറന്നുപൊങ്ങിയത് 50 അടി ഉയരത്തിൽ; ടോൾ സ്‌റ്റേഷന്റെ മേൽക്കൂരയിലിടിച്ച കാർ റോഡിൽ വീണ് തകർന്നിട്ടും ആളപായമില്ല; ചൈനയിൽ നിന്നുള്ള ഒരു മിനിറ്റ് വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഷെൻയാങ്:ചൈനയിലെ ടോൾ ബൂത്തിലുണ്ടായ ഒരു കാറപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.ഷെൻയാങ്-ഡാലിയാൻ എക്സ്‌പ്രസ്സ് വേയിലെ ടോൾബൂത്തിലാണ് കാർ അപകടത്തിൽ പെട്ടത്.അതിവേഗത്തിലെത്തിയ കാർ ടോൾ സ്‌റ്റേഷന്റെ ഗേറ്റ് ഇടിച്ചുതെറിപ്പിക്കുന്നത് വീഡിയയോയിൽ വ്യക്തമാണ്.ടോൾ ഗേറ്റ് ഇടിച്ചുതകർത്ത കാർ പിന്നീട് 50 അടി ഉയരത്തിൽ മുകളിലേക്ക് പറന്ന് ടോൾ സ്‌റ്റേഷന്റെ മേൽക്കൂരയിൽ ഇടിക്കുകയും തുടർന്ന് റോഡിലേക്ക് പതിക്കുകയും ചെയ്യുന്നു.

എന്നാൽ ഇത്രയും വലിയ അപകടം നടന്നിട്ടും ഭാഗ്യവശാൽ ആർക്കും തന്നെ അപകടം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.ടോൾ സ്റ്റേഷന്റെ പ്രവേശന കവാടത്തിലെ കോൺക്രീറ്റിലേക്ക് ഡ്രൈവർ അതിവേഗം പായുന്ന നിമിഷം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.അപകടത്തെ തുടർന്ന് കാറിനുള്ളിലെ സാധനങ്ങളടക്കം വായുവിലേക്ക് പറന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.അപകടത്തിൽ നിസ്സാര പരിക്കുപറ്റിയ കാറിന്റെ ഡ്രൈവർ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നുവെന്ന് അധികൃതർ അറിയിച്ചു.അതേ സമയം അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP