Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീ എന്നെ അടിക്കും..അടിച്ചു നോക്കടാ.. യാത്രക്കാരുടെ കാര്യം പറയേണ്ട..എന്റെ കാര്യം തീരുമാനമാക്കിയിട്ടു നാട്ടുകാരുടെ കാര്യം പറഞ്ഞേച്ചാ മതി..എടുക്ക്..വണ്ടി തിരിക്ക്; ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയുള്ള യുവതിയുടെ രോഷപ്രകടനത്തിനു മുന്നിൽ മുട്ടുവിറച്ച് സ്വകാര്യ ബസിലെ ജീവനക്കാർ; സോഷ്യൽ മീഡിയയിൽ സംഭവം വൈറലായതോടെ ഇരിക്കപ്പൊറുതിയില്ലാതായത് മാവേലിക്കര പൊലീസിന്

നീ എന്നെ അടിക്കും..അടിച്ചു നോക്കടാ.. യാത്രക്കാരുടെ കാര്യം പറയേണ്ട..എന്റെ കാര്യം തീരുമാനമാക്കിയിട്ടു നാട്ടുകാരുടെ കാര്യം പറഞ്ഞേച്ചാ മതി..എടുക്ക്..വണ്ടി തിരിക്ക്; ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയുള്ള യുവതിയുടെ രോഷപ്രകടനത്തിനു മുന്നിൽ മുട്ടുവിറച്ച് സ്വകാര്യ ബസിലെ ജീവനക്കാർ; സോഷ്യൽ മീഡിയയിൽ സംഭവം വൈറലായതോടെ ഇരിക്കപ്പൊറുതിയില്ലാതായത് മാവേലിക്കര പൊലീസിന്

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ: സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും വിറപ്പിച്ച് ചൂണ്ടുവിരലിൽ നിർത്തിയ യുവതിയാണ് ഇന്നത്തെ സോഷ്യൽ മീഡിയാ താരം. ആലപ്പുഴയിലെ ഒരു സ്വകാര്യ ബസിലാണ് ഓട്ടത്തിനിടെ ഡ്രൈവറുടെ സീറ്റിനു തൊട്ടരികത്ത് ഇരുന്നു യുവതി ഡ്രൈവറെ വിറപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. എന്തോ കാര്യത്തിന് ഡ്രൈവറുമായും കണ്ടക്ടറുമായും ഉടക്കുന്ന യുവതി ധാർഷ്ട്യത്തോടെയും കോപത്തോടെയും ഡ്രൈവറെയും കണ്ടക്ടറെയും വിറപ്പിച്ച് നിർത്തുകയാണ് ചെയ്യുന്നത്. യുവതിയുടെ രോഷമാണ് പതിവ് സോഷ്യൽ മീഡിയാ ദൃശ്യങ്ങളിൽ നിന്നും യുവതിയെ വ്യത്യസ്തയാക്കി നിർത്തുന്നത്. യുവതിയുടെ രോഷത്തിനു മുന്നിൽ ഡ്രൈവറും കണ്ടക്ടറും ചൂളിപ്പോകുന്നതും അടികിട്ടുമോ എന്ന് ഭയക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും തെളിയുന്നുമുണ്ട്.

ഇടയ്ക്ക് ബസ് നേരെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്ന് പറയുന്നുണ്ട്. എന്തായാലും യുവതിയുടെ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ മാവേലിക്കര പൊലീസിന് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. ടിവി ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും എന്താണ് സംഭവമെന്ന് അറിയാൻ സ്റ്റേഷനിലേക്ക് തുരുതുരെ വിളികളാണ് എന്നാണ് മാവേലിക്കര പൊലീസ് മറുനാടനോട് പറഞ്ഞത്. ഇങ്ങിനെ ഒരു ബസ് മാവേലിക്കര സ്റ്റേഷനിലേക്ക് വന്നിട്ടില്ല. ഒരു യുവതിയും പരാതി നൽകിയിട്ടുമില്ല. കേരളാ സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും സംഭവത്തെക്കുറിച്ച് വിവരമില്ല. തങ്ങളും ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടതേയുള്ളൂ എന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഓഫീസ് വൃത്തങ്ങളുടെയും പ്രതികരണം. ഒരു ബസുടമയും ഇത്തരം ഒരു പരാതി അറിയിച്ചില്ലെന്നാണ് ഓഫീസ് വൃത്തങ്ങൾ പറയുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ യുവതിയുടെ രോഷം ഇങ്ങനെ:

കണ്ടക്ടർ: വണ്ടിയിൽ നിന്ന് മാറിക്കേ....

യുവതി: നീ എന്നെ അടിക്കും.... അടിച്ചു നോക്കടാ.... യാത്രക്കാരുടെ കാര്യം പറയേണ്ട... എന്റെ കാര്യം തീരുമാനമാക്കിയിട്ടു നാട്ടുകാരുടെ കാര്യം പറഞ്ഞേച്ചാ മതി.....എടുക്ക് ..... വണ്ടി തിരിക്ക്. എന്റെ കാര്യത്തിൽ തീരുമാനമാക്കിയാലേ വണ്ടി മുന്നോട്ടു പോകൂ...അല്ലാതെ പോകില്ല... താക്കോൽ ഊരാൻ നോക്കുന്നു....പറ്റത്തില്ല....നീ വണ്ടീ കൊണ്ടുപോകത്തില്ലാ മുന്നോട്ട്....ഇത് ലാസ്റ്റ് വാണിങ് ആണ്.. ഒരു ചാൻസ് കൂടി ഞാൻ തരും....

കണ്ടക്ടർ: അവിടുന്ന് മാറിയിരിക്കൂ....

യുവതി: ഇത് അവസാന വാണിങ് ആണ്....പറ്റത്തില്ല... വണ്ടി നേരെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ...വണ്ടി തിരിക്കുമ്പോൾ സീറ്റിൽ ഇരിക്കും.. അല്ലാതെ ഇരിക്കത്തില്ല .....എങ്കിൽ വന്നു പിടിയെടാ....അല്ലെങ്കിൽ നീ വണ്ടി എടുക്കത്തില്ല....നീ ഏതാ.... ക്ഷമിക്കാൻ ഒരു പരിധിയുണ്ട്...കേട്ടോ നീ എന്നെ സംസാരിക്കരുത്.....പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.. എന്നോട് സംസാരിക്കരുത്... അടിക്കും ഞാൻ.....കൈ ചൂണ്ടി...നീ ബെല്ലടിക്കുക....എന്നോട് സംസാരിക്കരുത്....ഇനി ഞാൻ അസഭ്യം പറയത്തില്ല....ഞാൻ പറഞ്ഞത് പറഞ്ഞു.. നീ മിണ്ടരുത്....ഇതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

യുവതിയുടെ പ്രകടനം സോഷ്യൽമീഡിയയിൽ വൈറലാണ്. രോഷപ്രകടനത്തോടെ യുവതി ദൃശ്യങ്ങളിലൂടെ താരമായി മാറുകയും ചെയ്തു. പക്ഷെ യുവതി ആരെന്നോ എന്തിനാണ് രോഷാകുലയാകുന്നതെന്നോ വ്യക്തമല്ല. പക്ഷെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുക തന്നെയാണ് ചെയ്യുന്നത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP