Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഡം, ഞങ്ങൾ ആർക്കും മൈക്ക് നൽകില്ല, ദയവായി വേദിയിൽ നിന്ന് താഴെയിറങ്ങിയാലും, ദയവായി ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കരുത്': ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വന്ന വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ

മാഡം, ഞങ്ങൾ ആർക്കും മൈക്ക് നൽകില്ല, ദയവായി വേദിയിൽ നിന്ന് താഴെയിറങ്ങിയാലും, ദയവായി ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കരുത്': ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വന്ന വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയ സിപിഎം പിബി അംഗം വൃന്ദാ കാരോട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ. ' മാഡം, ഞങ്ങൾ ആർക്കും മൈക്ക് നൽകില്ല, ദയവായി വേദിയിൽ നിന്ന് താഴെയിറങ്ങിയാലും, ദയവായി ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കരുത്', ഒളിമ്പ്യനും, 2022 ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമേഡൽ ജോതാവുമായ ബജ്‌റംഗ് പൂനിയ വൃന്ദയോട് പറഞ്ഞു. സമരക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്, പൂനിയ വൃന്ദയോട് ഇക്കാര്യം രണ്ടുമൂന്നുതവണ ആവശ്യപ്പെട്ടത്. വൃന്ദയ്‌ക്കൊപ്പം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഡൽഹി അദ്ധ്യക്ഷയും ഉണ്ടായിരുന്നു.

'ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാൽ, സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ ഇവിടെയുണ്ട്': വൃന്ദ കാരാട്ട് പിന്നീട് പ്രതികരിച്ചു. ''ഗുസ്തി താരങ്ങൾ ഇവിടെ വന്ന് സമരം ചെയ്യാൻ നിർബന്ധിതരാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഏതു പാർട്ടിയുടെ സർക്കാരായാലും സ്ത്രീകളുടെ പരാതിയിൽ നടപടി ഉറപ്പാക്കണം. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിർത്തണം'' അവർ ആവശ്യപ്പെട്ടു.

നേരത്തെ മുൻ ഗുസ്തി താരവും ഹരിയാന സർക്കാരിന്റെ ഭാഗവുമായ ബിജെപി നേതാവ് ബബിത ഫോഗട്ട് സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.' സർക്കാർ അവർക്കൊപ്പമാണെന്ന് ഞാൻ അറിയിച്ചു. അവരുടെ പ്രശ്‌നങ്ങൾക്ക് ഇന്നുതന്നെ പരിഹാരം കാണാൻ ശ്രമിക്കും', ബബിത പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് മധ്യസ്ഥ ചർച്ചയ്ക്കായാണ് ബബിത വന്നതെന്നും അവരോട് സംസാരിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും പൂനിയ പറഞ്ഞു. തനിക്കെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ചൂഷണാരോപണങ്ങൾ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് നിഷേധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP