Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണിക്കൂട്ടനില്ല; ബിഗ്‌ബോസിലെ മത്സരാർത്ഥികൾ കൊച്ചിയിലെത്തി; മത്സരാർത്ഥികൾ തിരിച്ചെത്തിയത് ഷോ ഉപേക്ഷിച്ച സാഹചര്യത്തിൽ; ഇനി വിജയിയെ തിരഞ്ഞെടുക്കുക എസ്എംഎസ് വോട്ടിങ്ങിലൂടെ; വീഡിയോ കാണാം

മണിക്കൂട്ടനില്ല; ബിഗ്‌ബോസിലെ മത്സരാർത്ഥികൾ കൊച്ചിയിലെത്തി; മത്സരാർത്ഥികൾ തിരിച്ചെത്തിയത് ഷോ ഉപേക്ഷിച്ച സാഹചര്യത്തിൽ; ഇനി വിജയിയെ തിരഞ്ഞെടുക്കുക എസ്എംഎസ് വോട്ടിങ്ങിലൂടെ; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഗ്‌ബോസ് സീസൺ 3 യും കോവിഡിനെത്തുടർന്ന് മത്സരങ്ങൾ അവസാനിപ്പിച്ച സാഹചര്യത്തിൽ മത്സരാർത്ഥികൾ കൊച്ചിയിലെത്തി. താരങ്ങൾ കൊച്ചിയിലെത്തിയ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ശേഷിച്ച 8 പേരിൽ മണിക്കുട്ടനെ മാത്രം വീഡിയോയിൽ കാണാനില്ല.മണിക്കുട്ടൻ എവിടെയെന്നാണ് വീഡിയോയ്ക്ക് താഴെ എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്.

 

ഷോ പാതിവഴിയിൽ നിർത്തിയതിനെത്തുടർന്ന് ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുന്നത്. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതൽ 29 ശനിയാഴ്ച 11 മണിവരെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഹോട്സ്റ്റാറിലൂടെ ആണ് പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസൺ 3ലെ വിജയി.

മലയാളത്തിന്റെ ഏറ്റവും ജനപ്രീതിയുടെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ ആങ്കറായ ഷോയുടെ ഇത്തവണത്തെ സീസൺ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്നു. ചെന്നൈയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ബിഗ് ബോസ് ചിത്രീകരണവും നിർത്തിവയ്‌ക്കേണ്ടി വന്നത്.

റിതു മന്ത്ര, സായ് വിഷ്ണു, റംസാൻ, മണിക്കുട്ടൻ, കിടിലൻ ഫിറോസ്, ഡിംപൽ, നോബി, അനൂപ് കൃഷ്ണൻ എന്നിവരാണ് ഏറ്റവുമൊടുവിൽ ബിഗ് ബോസിൽ ഉണ്ടായിരുന്നത്.ഇവരിൽ മണിക്കുട്ടൻ ഒഴികെയുള്ളവരെയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയതായി വീഡിയോയിൽ നിന്ന് കാണാനാകുന്നത്.

നോബി, ഡിംപൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‌സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്മി ജയൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ടി ജോൺ, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തിൽ ബിഗ് ബോസിൽ മത്സാർഥികളായി എത്തിയത്. വൈൽഡ് എൻട്രിയായി ഫിറോസ്- സജ്‌ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.

ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരിൽ ഫിറോസ്- സജ്‌ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP