Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു കുടിയനും ഈ ഗതി വരുത്തരുതേ... കരി ഓയിൽ അഭിഷേകത്തെത്തുടർന്ന് അവധി ദിനത്തിൽ കുടി മുട്ടിയവരുടെ വിലാപം

ഒരു കുടിയനും ഈ ഗതി വരുത്തരുതേ... കരി ഓയിൽ അഭിഷേകത്തെത്തുടർന്ന് അവധി ദിനത്തിൽ കുടി മുട്ടിയവരുടെ വിലാപം

പാവം കുടിയന്മാരോട് ഇങ്ങനെ തുടങ്ങിയാൽ എന്തുചെയ്യും. നല്ലൊരു ഞായറാഴ്ച ആഘോഷമാക്കാമെന്നു കരുതി ബിവറേജസിന്റെ മുന്നിൽ ചെന്നപ്പോൾ കണ്ട കാഴ്ച സർവ കുടിയന്മാരുടെയും ഹൃദയം തകർത്തുകളഞ്ഞു. 'ഏതോ നീചന്മാർ' ബിവറേജസ് ഔട്ട്‌ലെറ്റിൽ കരി ഓയിൽ അഭിഷേകം നടത്തിയിരിക്കുകയാണ്.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ബിവറേജസ് ഔട്ട്‌ലെറ്റിലാണ് സംഭവം. കുടി മുട്ടിക്കും വിധത്തിലാണ് ബിവറേജ്‌സ് ഔട്ട് ലെറ്റിന് മുന്നിലെ കരി ഓയിൽ പ്രയോഗം. അവധി ആഘോഷമാക്കാൻ ഞായറാഴ്ച രാവിലെ തന്നെ എത്തിയവരെ നിരാശരാക്കുന്നതായിരുന്നു ഔട്ട് ലെറ്റിന് മുന്നിലെ കാഴ്ച. പാവങ്ങളുടെ നിയന്ത്രണം വിട്ടുപോയി.

കവാടത്തിൽ കരി ഓയിൽ. മറ്റൊരു ബോർഡ് പൊളിച്ചിട്ടിരിക്കുന്നു. ബിജെപിയുടെ കൊടിയും കെട്ടിയിട്ടുണ്ട്. ഇതെല്ലാം കണ്ട് മദ്യം വാങ്ങാനെത്തിയവരുടെ സമനിലതന്നെ തെറ്റി. പതിവു ക്വാട്ട അകത്തെത്താത്തതിനാൽ പലർക്കും കൈവിറച്ചുതുടങ്ങി. ചിലരാകട്ടെ തളർന്നിരുന്നു പോയി.

എന്തുചെയ്യണമെന്നറിയാതെ ജീവനക്കാരും കുഴങ്ങി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. കരി ഓയിൽതുടച്ചു കളഞ്ഞാൽ തുറക്കുമല്ലോ കരുതി ചിലർ അതിന് തുനിഞ്ഞു. കാര്യങ്ങൾ വേഗത്തിലാകട്ടെയെന്ന് കരുതി പൊലീസിന്റെ സഹായികളുമായി. വീട്ടിലൊരു ജോലിയും ചെയ്യാത്തവരുടെ ആത്മാർഥത കണ്ടില്ലെയെന്നാണ് ഇതു കണ്ട കാഴ്ചക്കാരിൽ ചിലരുടെ കമന്റ്.

ഓണക്കാലത്ത് മദ്യവില്പനശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ കരി ഓയിൽ അഭിഷേകം. കഴിഞ്ഞ ദിവസം യുവമോർച്ച പ്രവർത്തകർ സംസ്ഥാന വ്യാപകമായി മദ്യവില്പനശാലകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇന്നത്തെ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ബാറുകാരാണ് ഇത് ചെയ്യിക്കുന്നതെന്ന് ഔട്ട്‌ലെറ്റിലെത്തിയവർ ആരോപണം ഉന്നയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണംചെയ്ത വാർത്ത കാണൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP