Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിയാട്രിക്‌സിന്റെ മുഖത്തുതന്നെ പഞ്ച് ചെയ്യാൻ ശ്രമിച്ച് മിഡ്ജ്; കുഞ്ഞിപ്പൂച്ചയുടെ അടി അനായാസമായി ബ്ലോക് ചെയ്ത് നായ; ദിവസേനയുള്ള ബോക്‌സിങ് മാച്ചിനുശേഷം വീണ്ടും സൗഹൃദം; സോഷ്യൽ മീഡിയയിൽ വൈറലായി എഡ്‌ലുണ്ടിന്റെ അരുമകൾ

ബിയാട്രിക്‌സിന്റെ മുഖത്തുതന്നെ പഞ്ച് ചെയ്യാൻ ശ്രമിച്ച് മിഡ്ജ്; കുഞ്ഞിപ്പൂച്ചയുടെ അടി അനായാസമായി ബ്ലോക് ചെയ്ത് നായ; ദിവസേനയുള്ള ബോക്‌സിങ് മാച്ചിനുശേഷം വീണ്ടും സൗഹൃദം; സോഷ്യൽ മീഡിയയിൽ വൈറലായി എഡ്‌ലുണ്ടിന്റെ അരുമകൾ

മിഡ്ജ് എന്ന പൂച്ചയും ബിയാട്രിക്‌സ് എന്ന പട്ടിയും സോഷ്യൽമീഡിയയിലെ താരങ്ങളായി മാറിയിരിക്കുകയാണ്. ദിവസവും നടത്തുന്ന ബോക്‌സിങ് മാച്ചാണ് ഇരുവരെയും അതിപ്രശസ്തരാക്കിയത്. യുദ്ധം പകൽമാത്രമേയുള്ളൂ. രാത്രിയായാൽ ഇരുവരും കെട്ടിപ്പിടിച്ച് കിടന്നുറങ്ങും.

 

ബേർണീസ് മൗണ്ടൻ വിഭാഗത്തിൽപ്പെട്ട പട്ടിയാണ് ബിയാട്രിക്‌സ്. മിഡ്ജ് സാധാരണ പൂച്ചയും. ബിയാട്രിക്‌സിന് അഞ്ചു വയസുണ്ട്. ബാംബി എഡ്‌ലുണ്ട് ആണ് ഇവരുടെ ഉടമ. മൂന്നു വർഷം മുമ്പ് വഴിയിൽനിന്നാണ് പെൺപൂച്ചയെ എഡ്‌ലുണ്ടിനു ലഭിച്ചത്. കൂട്ടിക്കൊണ്ടു വീട്ടിൽവന്നു. നിമിഷങ്ങൾപോലും എടുക്കാതെ ബിയാട്രിക്‌സുമായി മിഡ്ജ് സൗഹൃദത്തിലായി. പക്ഷേ ഇത് രണ്ടു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ.

മൂന്നാം ദിവസം ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധമെന്നു പറഞ്ഞാൽ അസൽ ബോക്‌സിങ് ആണ്. ബിയാട്രിക്‌സിന് തന്നെക്കാൾ വലിപ്പക്കൂടുതലുള്ളതൊന്നും മിഡ്ജിനു പ്രശ്‌നമല്ല. മിഡ്ജ് രണ്ടു കാലിൽ നിന്ന് കൈകൾകൊണ്ടാണ് അടിക്കുന്നത്. ബിയാട്രിക്‌സിന്റെ മുഖത്ത് ഇടിക്കാനാണ് ശ്രമം. ബിയാട്രിക്‌സ് കൈകൊണ്ട് പഞ്ചുകൾ ബ്ലോക് ചെയ്യും. എന്നാൽ അടി കഴിഞ്ഞാൽ ഇരുവരും സൗഹൃത്തിലാകും. ഒരുമിച്ചാണു പലപ്പോഴും കിടപ്പ്. യുദ്ധത്തിൽ ആർക്കും പരിക്കുമേൽക്കാറില്ല.

തന്റെ അരുമകളുടെ യുദ്ധം എഡ്‌ലുണ്ട ക്യാമറയിലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു. വൻ സ്വീകാര്യതായാണ് പൂച്ചയ്ക്കും പട്ടിക്കും ലഭിച്ചത്. 21,000 പേരാണ് ഇൻസ്റ്റഗ്രാമിൽ മിഡ്ജിനെയും ബിയാട്രിക്‌സിനെയും ഫോളോ ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP