Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിബിസിയുടെ പ്രൈംടൈം വാർത്താ കാണാനിരുന്നവർ ആ ദൃശ്യം കണ്ട് ഞെട്ടി; വാർത്തയ്ക്കിടെ സ്‌ക്രീനിൽ മിന്നിമറിഞ്ഞത് ഇക്കിളി ദൃശ്യങ്ങൾ; എന്താണ് സംഭവമെന്ന് അറിയാതെ പ്രേക്ഷകർ; ഒന്നുമറിയാതെ വാർത്ത വായിച്ചു അവതാരിക

ബിബിസിയുടെ പ്രൈംടൈം വാർത്താ കാണാനിരുന്നവർ ആ ദൃശ്യം കണ്ട് ഞെട്ടി; വാർത്തയ്ക്കിടെ സ്‌ക്രീനിൽ മിന്നിമറിഞ്ഞത് ഇക്കിളി ദൃശ്യങ്ങൾ; എന്താണ് സംഭവമെന്ന് അറിയാതെ പ്രേക്ഷകർ; ഒന്നുമറിയാതെ വാർത്ത വായിച്ചു അവതാരിക

ന്യൂസ് റൂമിന്റെ പിന്നിൽ നടക്കുന്ന സംഭവങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമുണ്ട്. ന്യൂസ് റൂമിലെ ചിരിക്കാഴ്ചകൾ ചില ചാനലുകൾ സംപ്രേഷണം ചെയ്യാറുമുണ്ട്. എന്നാൽ ഇത് കുറച്ച് കടന്ന്‌പോയി.

ചൊവ്വാഴ്ച രാത്രി ബിബിസിയുടെ 10 മണി വാർത്തയ്ക്കിടെയാണ് സംഭവം. അവതാരകയുടെ പിന്നിൽ വച്ചിരിക്കുന്ന ടെലിവിഷനുകളിൽ മിന്നിമറഞ്ഞ ദൃശ്യം പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് അർദ്ധനഗ്‌നയാകുന്ന ദൃശ്യമാണ് വാർത്ത കാണാനായിരുന്ന പ്രേക്ഷകർ കണ്ടത്.

ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്. എന്നാൽ ഇതൊന്നുമറിയാതെ ന്യൂസ് റീഡർ സോഫി റാവർത്ത് വാർത്ത വായിച്ചുകൊണ്ടേയിരുന്നു. വാർത്ത അവസാനിക്കുന്നതിന് മുൻപ് തന്നെ ബിബിസിയിലേക്ക് ഫോണുകളുടെയും മെയിലുകളിലൂടെയും അന്വേഷണവുമെത്തി. എന്തിനാണ് വാർത്ത അവതാരകയുടെ പിന്നിൽ പോൺ ചിത്രങ്ങൾ പ്രദർശിപ്പിച്ചതെന്നായിരുന്നു ആളുകൾക്ക് അറിയേണ്ടത്. രൂക്ഷമായ വിമർശനമാണ് ബിബിസിക്ക് പ്രക്ഷകരിൽ നിന്ന് നേരിടേണ്ടിവന്നത്. ഇതോടെ നിലപാട് വ്യക്തമാക്കി ബിബിസിയും രംഗത്തെത്തി. യഥാർത്ഥ്യം തിരിച്ചറിയുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ചാനൽ അധികൃതർ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP