Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ബഷീർ ബഷിയുടെ ജന്മദിനത്തിൽ കിടിലൻ സർപ്രൈസ് നൽകി സുഹാനയും മാഷുറയും; ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപിച്ച് കേക്ക് മുറിച്ചത് കുടുംബസമേതം; വിമർശിക്കാനെത്തിയവർക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയത് ബഷീർ ബഷി

ബഷീർ ബഷിയുടെ ജന്മദിനത്തിൽ കിടിലൻ സർപ്രൈസ് നൽകി സുഹാനയും മാഷുറയും; ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപിച്ച് കേക്ക് മുറിച്ചത് കുടുംബസമേതം; വിമർശിക്കാനെത്തിയവർക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയത് ബഷീർ ബഷി

മറുനാടൻ മലയാളി ബ്യൂറോ

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ബഷീർ ബഷിയുടെ ജന്മദിനത്തിൽ സർപ്രൈസ് നൽകി ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ അറിയാതെ രാവിലെ ആഘോഷം സംഘടിപ്പിച്ചായിരുന്നു സർപ്രൈസ്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്ക് വെച്ചത്. രാവിലെ ഉറങ്ങുകയായിരുന്ന ബഷീറിനെ മക്കളും ഭാര്യമാരും ചേർന്ന് വിളിച്ചുണർത്തി. കേക്ക് മുറിച്ചതിനുശേഷം സമ്മാനങ്ങൾ കൈമാറി. രണ്ട് പേരും ഷർട്ടാണ് സമ്മാനമായി നൽകിയത്. ലൈവ് വിഡിയോയ്‌ക്കൊപ്പം നിരവധിപ്പേർ ബഷീറിന് ആശംസയും അറിയിച്ചു. ഇതിനിടയിൽ അധിക്ഷേപിച്ചും ഒരാൾ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും കാണുന്നതിനാൽ അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നുമായിരുന്നു ബഷീറിന്റെ പ്രതികരണം.

ആശംസ അറിയിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും എല്ലാവരോടും സ്‌നേഹം മാത്രമേ ഉള്ളുവെന്നും ബഷി പറഞ്ഞു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കാൻ പോയതിന്റെ മറ്റൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ സ്വീകാര്യതയാണ് ബഷീറിന് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ വിശേഷങ്ങൾ ശ്രദ്ധ നേടുന്നത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായും കല്ലുമ്മക്കായയുടെ പുതിയ എപ്പിസോഡുമായാണ് അദ്ദേഹം എത്താറുള്ളത്. ബിഗ് ബോസിന് ശേഷവും താരങ്ങളുടെ ഫാൻസ് പേജുകളും ആർമി ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. കല്ലുമ്മക്കായയുടെ ഓരോ എപ്പിസോഡും ലക്ഷക്കണക്കിന് ആൾക്കാരാണ് നിമിഷ നേരം കൊണ്ട് കാണുന്നത്. കുടുംബത്തിലുള്ള എല്ലാവരേയും ഉൾപ്പെടുത്തിയാണ് കല്ലുമ്മക്കായ തയ്യാറാക്കുന്നത്.

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമായിരുന്നു ബഷീറിനെതിരെ ഉയർന്നത്. തന്റെ കുടുംബത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ബിഗ് ബോസിലുള്ളവരും ഇതുമായി ബന്ധപ്പെട്ട് വിമർശിച്ചിരുന്നുവെന്നും ബഷീർ പറഞ്ഞിരുന്നു. രണ്ട് വീടുകളിലായാണ് ഇരുവരും താമസിക്കുന്നതെന്നും വിശേഷാവസരങ്ങളിൽ ഇരുവരും ഒരുമിക്കാറുണ്ടെന്നും സന്തോഷത്തോടെയാണ് എല്ലാവരും കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ എല്ലാവരും ബഷീറിനേയും ഭാര്യമാരേയും വിമർശിച്ചിരുന്നുവെങ്കിലും പിന്നീട് എല്ലാവരും താൽപര്യത്തോടെയും ഇഷ്ടത്തോടെയും ഇവരുടെ ജീവിതം ശ്രദ്ദിക്കൻ തുടങ്ങി.

നിന്നെ എനിക്ക് നൽകിയതിന് ദൈവത്തിനോട് നന്ദി പറയുന്നെന്നും ഞാൻ ഭാഗ്യവതിയാണെന്നും ഭർത്താവിനെക്കാൾ നീയെന്റെ ഉറ്റകൂട്ടുകാരനാണെന്നും നിന്നെ കണ്ടതുമുതൽ ഞാൻ സന്തോഷത്തിലാണെന്നും മാഷുറ ചിത്രത്തോടൊപ്പം കുറിച്ചു. ബഷീർ ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് സുഹാന പിറന്നാൾ ആശംസിച്ചത്. എന്റെ ഹൃദയത്തിലെ രാജാവിനും എന്റെ ജീവിതത്തിലെ പ്രണയത്തിനും ആശംസകൾ എന്നാണ് സുഹാന കുറിച്ചത്. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ബഷീർ പങ്കുവച്ചിട്ടുണ്ട്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP