Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുസ്തി ടീമിന്റെ പരിശീലകനായി ബാബ രാംദേവ് വരുമോ? ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവിന്റെ സാന്നിധ്യത്തിൽ ഗുസ്തിക്കാരനെ മലർത്തിയടിച്ചു കരുത്തു കാട്ടി യോഗ ഗുരു

ഗുസ്തി ടീമിന്റെ പരിശീലകനായി ബാബ രാംദേവ് വരുമോ? ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവിന്റെ സാന്നിധ്യത്തിൽ ഗുസ്തിക്കാരനെ മലർത്തിയടിച്ചു കരുത്തു കാട്ടി യോഗ ഗുരു

ഹരിദ്വാർ: അടുത്ത ഒളിമ്പിക്‌സിന് ഗുസ്തി ടീമിന് പരിശീലകനായി യോഗ ഗുരു ബാബ രാംദേവും ഉണ്ടാകുമോ? ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് സുശീൽ കുമാറിന്റെ സാന്നിധ്യത്തിൽ മറ്റൊരു ഗുസ്തിക്കാരനെ മലർത്തിയടിച്ചു കരുത്തു കാട്ടിയ രാംദേവിന്റെ സേവനം ടീമിനു പ്രയോജനപ്പെടുത്താമെന്നു അധികൃതർ കരുതിയാൽ അതിൽ തെറ്റുപറയാനാകില്ല.

പതഞ്ജലി ആശ്രമത്തിന്റെ ഇരുപതാം വാർഷികാഘോഷവേളയിലാണ് ഹരിദ്വാറിൽ ബാബ രാംദേവ് ഗോദയിൽ ഇറങ്ങിയത്. മുന്നിൽ നിൽക്കുന്നത് പരിശീലനം സിദ്ധിച്ച ഗുസ്തിക്കാരൻ ആണെന്നത് യോഗ ഗുരുവിന് വിഷയമേ ആയിരുന്നില്ല. മെയ് വഴക്കത്തോടെ അയാളെ രാംദേവ് മലർത്തിയടിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്നവർ ആഹ്ലാദാരവങ്ങൾ മുഴക്കി പ്രോത്സാഹനവുമേകി.

യോഗ മനസിനും ശരീരത്തിനും ഉണർവും ശക്തിയും പ്രദാനം ചെയ്യുന്നതാണെന്നു മത്സരശേഷം ബാബ രാംദേവ് പറഞ്ഞു. കഴിഞ്ഞ മുപ്പതുവർഷമായി ഗുസ്തി പരിശീലിക്കാറുണ്ടെന്നും ഇപ്പോൾ ഒരു ശ്രമം നടത്തിനോക്കിയതാണെന്നും രാംദേവ് പറഞ്ഞു.

ഗുസ്തിക്കാർക്കു പ്രചോദനമേകാൻ ഗോദയിൽ ഇറങ്ങണമെന്നു സുശീൽ കുമാർ ആവശ്യപ്പെട്ടതിനാലാണ് മത്സരത്തിനു തയ്യാറായതെന്നും രാംദേവ് പറഞ്ഞു. രാംദേവിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് സുശീൽ കുമാറും വിലയിരുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP