Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതു കടയിൽ ചെന്നാൽ കോണ്ടം കിട്ടും സർ? ഒരു സുന്ദരിയായ പെൺകുട്ടി വന്നുചോദിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

ഏതു കടയിൽ ചെന്നാൽ കോണ്ടം കിട്ടും സർ? ഒരു സുന്ദരിയായ പെൺകുട്ടി വന്നുചോദിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

കോണ്ടമുണ്ടോ? കൂട്ടത്തിൽ ഏറ്റവും നല്ലതേതാണ്? ഏതെങ്കിലും രുചിയുള്ള തരം... ചോക്ലേറ്റ്... പിന്നെ ആ ടെക്‌സ്ചറുള്ളതുണ്ടോ?

വീഡിയോ ഡാഡി എന്ന യൂട്യൂബ് ചാനലിനു വേണ്ടി വീഡിയോ മാമ എന്നു പരിചയപ്പെടുത്തുന്ന അവതാരകയുടെ ശബ്ദം വോയിസ് ഓവറായി കേൾക്കുമ്പോഴേ മുഖം ചുളിക്കുന്നവരുണ്ടാകാം. സുരക്ഷിത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കാനായി കോൺഡത്തോടുള്ള വിമുഖത മാറ്റാൻ സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാലുദിവസം മുമ്പിട്ട വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത് എട്ടുലക്ഷത്തിലേറെ പേരാണ്. സുന്ദരിയായ ഒരു പെൺകുട്ടി, കോണ്ടം എവിടെ കിട്ടുമെന്ന് തെരുവിൽ കാണുന്നവരോടു തിരക്കുമ്പോൾ സമൂഹത്തിന്റെ പലതട്ടിലുള്ള അപരിചിതരായ ആളുകളുടെ ചോദ്യത്തോടുള്ള പ്രതികരണം പകർത്തിയിരിക്കയാണ്, ഈ വീഡിയോയിൽ.

വിദ്യാർത്ഥികൾ, ചെറുപ്പക്കാർ, ഓട്ടോ ഡ്രൈവർ, ട്രാഫിക് പൊലീസ്, തൊഴിലാളി സ്ത്രീ, വഴിയാത്രക്കാരി, തുടങ്ങി പലരോടാണ്, അവതാരക അപ്രതീക്ഷിതമായി ചോദ്യം ഉതിർക്കുന്നത്. കേട്ടപാടെ പരിഭ്രമിക്കുന്ന പലരും, മരുന്നുകടയിൽ കോണ്ടം കിട്ടുമെന്ന് പറയുന്നുണ്ട്. എന്നാൽ ഫാർമസിക്കു പകരം പാൻ ഷോപ്പിലേക്ക് വിരൽ ചൂണ്ടുന്ന യുവാവും എനിക്കറിയില്ല എന്നു കൈമലർത്തുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന, ഗാഡ്ജറ്റ് ഫ്രീക്കായി തോന്നിപ്പിക്കുന്ന ആധുനിക യുവതിയും ഒക്കെ കൂട്ടത്തിൽ എടുത്തു നിൽക്കുന്നു. നിങ്ങളൊരു കാര്യം ചെയ്യൂ, ഇതു പിടിക്കൂ എന്നു ബഹുമാനത്തോടെ പറഞ്ഞ്, പോക്കറ്റിൽ നിന്ന് കോണ്ടം എടുത്തുനൽകി ഞെട്ടിച്ച ഒരാളും കൂട്ടത്തിലുണ്ട്. ചോദ്യത്തിനു ശരിയായ മറുപടി നൽകിയിട്ട് തലയ്ക്ക് കൈകൊടുക്കുന്ന ചെറുപ്പക്കാരനിൽ തുടങ്ങുന്ന ചോദ്യം അവസാനിക്കുന്നത്, മധുരപലഹാരക്കടയിലേക്ക് പറഞ്ഞുവിടുന്ന നാൽപ്പതുകാരനിലാണ്. അവിടെ മാത്രമേ കോണ്ടം കിട്ടൂ എന്നാണ് അയാളുടെ അറിവ്. ഗൂഗിൾ പ്ലസിലും മറ്റും വൻ പ്രതികരണമാണ്, ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ ഉണ്ടാകുന്ന ലൈംഗിക രോഗങ്ങൾ മൂലം ആഗോളതലത്തിൽ 18 ലക്ഷം പേരാണ് പ്രതിവർഷം മരണത്തിനു കീഴിടങ്ങുന്നത്. ഇവരിൽ 2 ലക്ഷം പേർ 16നും 35നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരാണെന്ന് ലോകാരോഗ്യ സംഘടനയുടെ 2013ലെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പത്തിലൊന്ന് പുരുഷന്മാർക്കെങ്കിലും കോണ്ടം അന്വേഷിക്കുന്നതിൽ ചളിപ്പുണ്ട്. 90% സ്ത്രീകൾക്കും കോണ്ടം ആവശ്യപ്പെടാൻ പേടിയാണെന്നും വീഡിയോ പറയുന്നു. എന്നാൽ വീഡിയോയിൽ നാം കാണുന്ന ഉദാഹരണങ്ങൾ എല്ലാം അങ്ങനെയല്ല എന്നത് ആശ്വാസമാണ്. നിങ്ങളുടെ ജീവിതം റിസ്‌ക് ചെയ്യരുതെന്നും, കോണ്ടം ആവശ്യപ്പെടാനും പറഞ്ഞുകൊണ്ടാണ്, വീഡിയോ സൈൻ ഓഫ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP