Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരിക്കും വേറെ വഴിയില്ലാഞ്ഞിട്ടാ! സ്വന്തം ജാക്കറ്റ് കണ്ടുപിടിക്കാൻ മണത്ത് നോക്കി അശ്വിൻ; വൈറലായി ഇന്ത്യ സിംബാബ്‌വെ മത്സരത്തിനു മുന്നെയുള്ള വീഡിയോ

ശരിക്കും വേറെ വഴിയില്ലാഞ്ഞിട്ടാ! സ്വന്തം ജാക്കറ്റ് കണ്ടുപിടിക്കാൻ മണത്ത് നോക്കി അശ്വിൻ; വൈറലായി ഇന്ത്യ സിംബാബ്‌വെ മത്സരത്തിനു  മുന്നെയുള്ള വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

അഡ്ലെയ്ഡ്: ടി20 ലോകകപ്പിൽ മോശമല്ലാത്ത ഫോമിലാണ് ഇന്ത്യൻ ആർ അശ്വിൻ. സൂപ്പർ 12ലെ അവസാന മത്സരത്തിൽ സിംബാബ്വെക്കെതിരെ മൂന്ന് വിക്കറ്റ് നേടാൻ അശ്വിനായിരുന്നു. നാല് ഓവറിൽ 22 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാൽ മത്സരത്തിന് മുമ്പുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സ്വന്തം ജാക്കറ്റ് തിരഞ്ഞെടുക്കാൻ അശ്വിൻ ഉപയോഗിച്ച വഴിയാണ് സോഷ്യൽ മീഡിയയെ ഒന്നാകെ ചിരി പടർത്തിയത്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സിംബാബ്വെ ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിനും ടോസിനായി വന്നപ്പോഴായിരുന്നു സംഭവം. ഇരുവരുടേയും പിന്നിൽ അശ്വിനുണ്ടായിരുന്നു. താനുപയോഗിച്ച ജാക്കറ്റ് ഏതെന്ന് അറിയാൻ അശ്വിൻ ബുദ്ധിമുട്ടി. അതേസമയം, തന്നെ ക്യാമറയിൽ ഒപ്പുന്നുണ്ടെന്നുള്ള കാര്യം അശ്വിൻ അറിഞ്ഞതേയില്ല. രണ്ട് ജാക്കറ്റും അശ്വിൻ ഒന്നൊന്നായി മണത്തു നോക്കി തന്റെ ജഴ്സി ഏതെന്ന് കണ്ടുപിടിക്കുകയായിരുന്നു. തന്റെ ജഴ്സി തിരിച്ചറിഞ്ഞ താരം മറ്റേത് ഗ്രൗണ്ടിൽ ഇട്ട് പോവുകയും ചെയ്തു. വീഡിയോ കാണാം...

 

നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്. ബോയ്സ് ഹോസ്റ്റലിൽ ഡ്രസ് തിരിച്ചറിയുന്നത് ഇത്പോലെയാണെന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്. സ്വന്തം വസ്ത്രം കണ്ടെത്താൻ ഇതിലും മികച്ച മറ്റൊരു മാർഗമില്ലെന്നാണ് മറ്റൊരു മറുപടി. മുഴുവൻ ആൺകുട്ടികളുടെയും പ്രതിനിധിയാണ് അശ്വിനെന്ന് വേറൊരു കമന്റ്.

സെമിഫൈനലിൽ വ്യാഴാഴ്‌ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാക്കിസ്ഥാൻ, സിംബാബ്വെ, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നിവരെ തോൽപ്പിക്കാൻ ഇന്ത്യക്കായി. പാക്കിസ്ഥാനാണ് ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. നെതർലൻഡ്സിനോടും പാക്കിസ്ഥാനോടും തോറ്റ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP