Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202113Sunday

കാറിന് നേരെ ചീറിയടുത്ത് അനാക്കോണ്ട; കാർ വേഗത്തിലോടിച്ച് പോയതോടെ പിന്നാലെ വന്ന മറ്റൊരു വാഹനത്തിനു നേരെയും അനാക്കോണ്ടയുടെ പരാക്രമം: വീഡിയോ കാണാം

കാറിന് നേരെ ചീറിയടുത്ത് അനാക്കോണ്ട; കാർ വേഗത്തിലോടിച്ച് പോയതോടെ പിന്നാലെ വന്ന മറ്റൊരു വാഹനത്തിനു നേരെയും അനാക്കോണ്ടയുടെ പരാക്രമം: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ബ്രസീലിയ: വഴിയിലൂടെ പോയ കാറിനു നേരെ ചീറിയടുക്കുന്ന അനാക്കോണ്ടയുടെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ ക്യാമ്പോ ഗ്രാൻഡെയിലുള്ള മാൻഡോ ഗ്രോസ്സോ ഡോസൾ എന്ന സ്ഥലത്താണ് സംഭവം. ഫാമിലേക്ക് പോകുന്നതിനിടയിൽ ജീവനക്കാരനാണ് വഴിയരികിൽ വിശ്രമിക്കുന്ന നിലയിൽ അനാക്കോണ്ടയെ കണ്ടത്. ഇതോടെ ഈ കാഴ്ച കാണാനായി അയാൾ തന്റെ കുടുംബത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.

കാറിലെത്തിയ കുടുംബം അനാക്കോണ്ടയുടെ ദൃശ്യങ്ങൾ പകർത്താനായി വളരെ പതിയെ അതിന്റെ സമീപത്തു കൂടി പോയപ്പോഴാണ് പാമ്പ് അക്രമാസക്തനായത്. കാറിനു നേരെ ചീറിയടുക്കുന്ന അനാക്കോണ്ടയെ ദൃശ്യത്തിൽ കാണാം. പാമ്പ് കാറിനു നേരെ ചീറിയടുക്കുന്നത് കണ്ട് ഇവർ വാഹനം പിന്നോട്ടെടുത്തു. മുന്നോട്ടെടുത്ത മറ്റൊരു വാഹനത്തിനു നേരെയും പാമ്പു ചീറിയടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP