Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ

എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാലത്തെ അതിജീവിച്ച സിനിമകളാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നത്.മുൻ തലമുറയെപ്പോലെ തന്നെ ഇന്നത്തെ തലമുറയെയും ഒരുപോലെ ആകർഷിക്കാൻ ഈ ചിത്രങ്ങൾക്കായി എന്നതുതന്നെയാണ് ആ ചിത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷത.ആ സിനിമകളുടെ പൾസ് അറിയാൻ അധികമൊന്നും ചിന്തിക്കേണ്ട കാര്യമില്ല.. ദാസനും വിജയനും .. ഈ രണ്ടുപേരുകൾ ഇന്നും മലയാളി എടുത്ത് പ്രയോഗിക്കുന്നത് മാത്രം നോക്കിയാൽ മതി മലയാളിയിൽ എത്രത്തോളമുണ്ട് ആ സിനിമകൾ എന്നു മനസിലാവാൻ.

അതുകൊണ്ട് മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നുവെന്നത് ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് ഒരു വൈകാരികതയാണ്.അത് ഇനി സിനിമയിലായാലും ഒരുമിച്ചൊരു പൊതുവേദിയിലായാലും.ഇടക്കാലത്ത് ഇരുവരും തമ്മിൽ ഒരു അകൽച്ച ഉണ്ടായെങ്കിലും എന്നെങ്കിലും തങ്ങളുടെ പ്രിയ താരങ്ങൾ വീണ്ടും യോജിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ.അത്തരമൊരു അസുലഭ നിമിഷത്തിനാണ് ഇപ്പോൾ അരങ്ങൊരുങ്ങുന്നത്. സിനിമയിൽ അല്ല മറിച്ച് ഒരു ഷോയിലാണ് വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ഒരുമിച്ചെത്തുന്നത്.

താരസംഘടനയായ അമ്മയുടെ ധനശേഖരണാർത്ഥം നടത്തുന്ന മെഗാഷോയിലാണ് ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച് വേദി പങ്കിടുന്നത്.വേദിയിലെത്തിയ ശ്രീനിവാസനെ കവിളിൽ ചുംബിച്ചാണ് മോഹൻലാൽ സ്വീകരിക്കുന്നത്.അതിൽ ഏറ്റവും രസകരം സുന്ദരമായ ഈ കാഴ്‌ച്ചയ്ക്ക് സാക്ഷിയായി ഇരുവരുടെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടുമുണ്ടായിരുന്നു എന്നതാണ്.രോഗത്തെ അതിജീവിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസൻ വേദിയിലെത്തുന്നത് എന്നതും ചടങ്ങിനെ കൂടുതൽ സന്തോഷമുള്ളതാക്കുന്നുണ്ട്.

വേദിയിലേക്ക് ശ്രീനിവാസനെ ക്ഷണിക്കുമ്പോൾ മണിയൻപിള്ള രാജുവിന്റെ കൈ സഹായത്തോടെയാണ് ശ്രീനിവാസൻ വേദിയിലേക്ക് കയറുന്നത്.വേദിയിലെത്തിയ സംസാരം ആരംഭിക്കുന്നതിന് മുന്നെ തന്നെ മോഹൻ ലാൽ ശ്രീനിവാസനെ ചേർത്ത് പിടിച്ച് തന്റെ സ്‌നേഹചുംബനം സമ്മാനിച്ചു.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ്.ശ്രീനിവാസന്റെ കവളിൽ സ്നേഹ ചുംബനം നൽകുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സംവിധായൻ സത്യൻ അന്തിക്കാടും ഇരുവർക്കും ഒപ്പം ഉണ്ട്.നിരവധി പേരാണ് ചിത്രവും വീഡിയോയും പങ്കുവെച്ച് രംഗത്തെത്തുന്നത്.

'സൃഷ്ടിവിന്റെ കൂടെ ദാസനും വിജയനും' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. താരങ്ങൾ അടക്കമുള്ള നിരവധി പേരാണ് ഇരുവരുടെ സൗഹൃദ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുന്നത്. 'സിനിമ പഠിപ്പിച്ചവർ സിനിമ കൊതിച്ചവർ എന്നാണ് ചിത്രം പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി കുറിച്ചത്.നടനും അവതാരകനും സ്റ്റാൻഡ് അപ് കൊമേഡിയനുമൊക്കെയായ രമേശ് പിഷാരടിയും ഹണി റോസും അജു വർഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്.

ശ്രീനിവാസൻ ആശുപത്രി വിട്ടശേഷം വീട്ടിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ ശ്രീനിവാസന്റെ ഒരു ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.ശ്രീനിവാസൻ ആരാധകർ ഉൾപ്പടെ മലയാളി പ്രേക്ഷകരെ വേദനിപ്പിച്ചതായിരുന്നു ഈ ചിത്രം.ആ വിഷമത്തിനെയും ആശങ്കകളെയും അസ്ഥാനത്താക്കി പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. ശ്രീനിവാസൻ പങ്കെടുത്തത്. നടന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുള്ളതായാണ് ആരാധകർ ഇതിലൂടെ മനസിലാക്കുന്നത്.

നാടോടിക്കാറ്റാണ് ഇരുവരും ഒന്നിച്ച ആദ്യം ചിത്രം. അവിടെ നിന്നും ആരംഭിച്ച കോംമ്പോ പിന്നീട് ഹിറ്റ് ചാർട്ടിൽ ഇടം നേടി. തുടർന്ന് അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാൾ കഥയെഴുതുകയാണ്, ചന്ദ്ര ലേഖ തുടങ്ങിയ ഇരുപതോളം സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. 2010ൽ പുറത്തിറങ്ങിയ 'ഒരുനാൾ വരും' ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന സിനിമ.

താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന പരിപാടിയെ കുറിച്ച് മുൻപ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങൾ നടത്തുന്ന റിഹേഴ്സലുകളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ മുൻപ് വൈറലായി മാറുകയും ചെയ്തിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഒരിക്കൽ പിണങ്ങിയ കഥ മമ്മൂട്ടി വേദിയിൽ വെച്ച് മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രംഗവും പ്രൊമോ വീഡിയോയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP