Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ജോർജ്ജുകുട്ടിയുടെ വക്കീലായത് ഇങ്ങനെ; ദൃശ്യം 2 വിലെത്തിയ കഥ പറഞ്ഞ് അഡ്വ രേണുക അഥവ ശാന്തിപ്രിയ; തുടക്കം അവതാരകയായി; ചാനൽ ചർച്ച വഴി ഗാനഗന്ധർവ്വനിലേക്ക്; ശാന്തി പ്രിയ അഭിമുഖം

ഞാൻ ജോർജ്ജുകുട്ടിയുടെ വക്കീലായത് ഇങ്ങനെ; ദൃശ്യം 2 വിലെത്തിയ കഥ പറഞ്ഞ് അഡ്വ രേണുക അഥവ ശാന്തിപ്രിയ; തുടക്കം അവതാരകയായി; ചാനൽ ചർച്ച വഴി ഗാനഗന്ധർവ്വനിലേക്ക്; ശാന്തി പ്രിയ അഭിമുഖം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്.ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും ഒരു വക്കീലിന്റെത് തന്നെ. പിന്നീട് സോഷ്യൽ മീഡിയയുടെ തിരച്ചിലിനൊടുവിലാണ് കക്ഷി ഒരു യഥാർത്ഥ വക്കീലാണെന്നു മനസ്സിലായത്. ദൃശ്യം 2 ൽ ജോർജ്ജുകുട്ടിയുടെ വക്കീൽ ആയി അഭിനയിച്ചത് ജീവിതത്തിലും അഡ്വക്കേറ്റ് ആയ ശാന്തിപ്രിയ ആണ്.

താൻ അഭിനയിച്ച ആദ്യ സിനിമ മമ്മൂക്കയുടെ ഗാനഗന്ധർവനാണ്. ആ സിനിമയിലും മമ്മൂക്കയുടെ അഭിഭാഷകയായിരുന്നു. തുടർന്ന് ജിത്തു ജോസഫിന്റെ പുറത്തിറങ്ങനായിരിക്കുന്ന മോഹൻലാൽ ചിത്രം റാമിൽ ചെറിയൊരു വേഷം ചെയ്തു. അവിടെ നിന്നാണ് ദൃശ്യം 2 വിലേക്ക് വഴിതുറന്നത്. ഇത്രയും ഹിറ്റായ ഒരു പടത്തിന്റെ ഭാഗമായത് ഭാഗ്യമായി കരുതുന്നതായി ശാന്തിപ്രിയ പറയുന്നു. അഭിനയം തന്റെ മോഹങ്ങളിൽ ഒന്നാണെങ്കിലും ആഭിമുഖ്യം കൂടുതലും ജോലിയോട് തന്നെ എന്ന് ഹൈക്കോടതിയിൽ സ്വന്തന്ത്ര അഭിഭാഷകയായ ശാന്തിപ്രിയ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP