Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു; കസവു സാരിയും മുല്ലപ്പൂവും ചൂടി തനിനാടൻ പെൺകുട്ടിയുടെ വേഷത്തിൽ എത്തിയ ടീസർ യൂട്യൂബിൽ തരംഗമാകുന്നു

സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു; കസവു സാരിയും മുല്ലപ്പൂവും ചൂടി തനിനാടൻ പെൺകുട്ടിയുടെ വേഷത്തിൽ എത്തിയ ടീസർ യൂട്യൂബിൽ തരംഗമാകുന്നു

തിരുവനന്തപുരം: മലയാളം സീരിയൽ രംഗത്തെ പ്രശസ്ത നടിയായ സോനു സതീഷ് വിവാഹിതയാകുന്നു. സീരിയൽ സുന്ദരിമാരുടെ ഗണത്തിൽ നിൽക്കുന്ന നടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള വീഡിയോ യുട്യൂബിൽ വൈറലാകുകയാണ്. കസവു സാരിയും മുല്ലപ്പൂവും ചൂടി തനിനാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് സോനു വീഡിയോയിൽ എത്തുന്നത്. നടി എന്നതിനു പുറമെ ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് സോനു. ഭരതനാട്യം, കുച്ചുപ്പുഡി, നാടോടിനൃത്തം എന്നിവയിൽ സോനു അസാമാന്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു. സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ സോനു. അജയ് ആണ് വരൻ. സീരിയൽ രംഗത്തെ സകലകലാവല്ലഭ എന്ന നിലയിലാമ് സോനു സതീഷ് അറിയുന്നത്. സീരിയലിലൂടെ മാത്രമല്ല സ്റ്റേജ് ഷോകളിലെ നൃത്ത പരിപാടികളിലൂടെയും നിറഞ്ഞു നിൽക്കുന്ന താരമാണ് സോനു.

കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് അസൽ മലയാളിപെൺകൊടിയായാണ് സോനു വിവാഹ വീഡിയോയിൽ എത്തുന്നത്. അജയ് ആണ് സോനുവിന്റെ കഴുത്തിൽ മിന്നു ചാർത്താനൊരുങ്ങുന്നത്. നടി എന്നതിനു പുറമേ ഒരു പ്രഫഷനൽ ഡാൻസർ കൂടിയാണു സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം നാടോടിനൃത്തം എന്നിവയിൽ സോനു അസാമാന്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

പഠനകാര്യത്തിലും മിടുമിടുക്കിയാണ് ഈ സുന്ദരി, ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിജി കഴിഞ്ഞു നിൽക്കുന്ന സോനു ഇപ്പോൾ കുച്ചിപ്പുഡിയിൽ ഡോക്ടറേറ്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ.സതീഷ് കുമാറിന്റെയും ഡോ:ശ്രീകലയുടെയും മകളാണ് സോനു, സുയോഗ് അനുജനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP