Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

'ഞാൻ മരിച്ചിട്ടില്ല, ജീവനോടെ തന്നെയുണ്ട്'; സമൂഹമാധ്യമങ്ങളിലെ മരണ വാർത്തയ്‌ക്കെതിരെ വീഡിയോയിലെത്തി ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി നടി മുംതാസ്

'ഞാൻ മരിച്ചിട്ടില്ല, ജീവനോടെ തന്നെയുണ്ട്'; സമൂഹമാധ്യമങ്ങളിലെ മരണ വാർത്തയ്‌ക്കെതിരെ വീഡിയോയിലെത്തി ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി നടി മുംതാസ്

സ്വന്തം ലേഖകൻ

ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ നടി മുംതാസ് മരിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ വീഡിയോയിലൂടെ രംഗത്തെത്തി ജീവനോടെയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി. പല വാർത്തകളും അവഗണിച്ചെങ്കിലും അത് തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.

'എന്റെ എല്ലാ ആരാധകരോടുമായി പറുന്നു, നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ മരിച്ചിട്ടില്ല, ഇതാ ഞാൻ ജീവിച്ചിരിപ്പുണ്ട്. അവരു പറയുന്ന പോലെ എനിക്ക് അത്ര പ്രായവുമായിട്ടില്ല, ഇപ്പോഴും ഞാൻ നന്നായിരിക്കുകയല്ലേ?' അവർ വീഡിയോയിൽ പറയുന്നു.

Stories you may Like

ഇങ്ങനെയുള്ള തമാശകളും അപവാദപ്രചരണങ്ങളും കേൾക്കുമ്പോൾ സങ്കടമുണ്ടെന്നും. താൻ ഇപ്പോഴും ആരോഗ്യത്തോടെയാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. വാർത്തകൾക്ക് മറുപടിയെന്നോണം മുംതാസിന്റെ അനന്തരവനും നടനുമായ ഷാദ് റാൻഡവയും പോസ്റ്റിട്ടിരുന്നു. മുംതാസിന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP