Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറക്കം കുറഞ്ഞ ഉടുപ്പ് ധരിച്ചത് ഇസ്ലാമിക വിരുദ്ധം; ബിഗ്‌ബോസ് റിയാലിറ്റി ഷോ താരം ഗൗഹർ ഖാനെ ഷൂട്ടിംഗിനിടെ യുവാവ് മുഖത്തടിച്ചു

ഇറക്കം കുറഞ്ഞ ഉടുപ്പ് ധരിച്ചത് ഇസ്ലാമിക വിരുദ്ധം; ബിഗ്‌ബോസ് റിയാലിറ്റി ഷോ താരം ഗൗഹർ ഖാനെ ഷൂട്ടിംഗിനിടെ യുവാവ് മുഖത്തടിച്ചു

മുംബൈ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് റിയാലിറ്റി ഷോ താരത്തെ ആരാധകർ വേദിയിൽ കയറി മുഖത്തടിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏഴാം സീശൺ വിജയിയാ ഗൗഹർ ഖാനാണ് മർദ്ദനമേറ്റത്. ഗൗഹർ ഖാനിനെയാണ് മുംബൈയിലെ ഒരു പരിപാടിയിൽ വച്ച് കാണികളിൽ ഒരാൾ മുഖത്തടിച്ചത്.

ഇന്ത്യാസ് റോ സ്റ്റാർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് കാണികളിൽ ഒരാൾ മുഖത്തടിച്ചത്. സംഭവത്തിൽ മുഹമ്മദ് അലി മാലിക്ക് എന്ന 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം വനിതയായ ഗൗഹർ മുട്ടിനോളം പോന്ന വസ്ത്രം ധരിച്ചുവെന്നാരോപിച്ച് മാലിക്ക് ഗൗഹറിന്റെ മുഖത്തടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ താരത്തിനെ പിന്തുടരുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കാണികൾക്കിടയിൽ ഇരിക്കുകയായിരുന്ന മൊഹമ്മദ് പെട്ടെന്ന് എഴുന്നേറ്റ് വേദിയിലേക്ക് കടന്നുകയറി താരത്തിനെ ആക്രമിക്കുകയായിരുന്നു. ഒരു മുസ്ലിം വനിതയെന്ന നിലയ്ക്ക് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP