Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

നിർണ്ണായക ക്യാച്ചുമായി മഞ്ജുവാര്യർ; എം ജയചന്ദ്രന്റെ ടീമിനെ വീഴ്‌ത്തി മഞ്ജുവാര്യരുടെ ടീമിന് കിരീടം; കാണികൾക്ക് ആവേശമായി താരങ്ങൾ അണിനിരന്ന ആയിഷ ക്രിക്കറ്റ് ബാഷ്- വൈറൽ മത്സരത്തിന്റെ വീഡിയോ കാണാം

നിർണ്ണായക ക്യാച്ചുമായി മഞ്ജുവാര്യർ; എം ജയചന്ദ്രന്റെ ടീമിനെ വീഴ്‌ത്തി മഞ്ജുവാര്യരുടെ ടീമിന് കിരീടം; കാണികൾക്ക് ആവേശമായി താരങ്ങൾ അണിനിരന്ന ആയിഷ ക്രിക്കറ്റ് ബാഷ്- വൈറൽ മത്സരത്തിന്റെ വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആയിഷ എന്ന മഞ്ജുവാര്യർ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായ് കൊച്ചി പാർക്ക് എവെയ് ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം ആവേശക്കാഴ്‌ച്ചയായി. മഞ്ജു വാര്യർ , സംഗീത സംവിധായകൻ എം ജയചന്ദ്രൻ എന്നിവരുടെ കീഴിൽ രണ്ട് ടീമുകളായാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്. ഗായിക മഞ്ജരി, ചലച്ചിത്ര താരം കൃഷ്ണശങ്കർ, ഗാനരചയിതാവ് ഹരിനാരായണൻ തുടങ്ങി സിനിമയുടെ പ്രധാന താരങ്ങളും പിന്നണി പ്രവർത്തകരും ഇരു ടീമിലുമായി അണിനിരന്നു.

മത്സരത്തിൽ എം ജയചന്ദ്രന്റെ ടീമിനെ കീഴടക്കി മഞ്ജുവാര്യരുടെ ടീം ജേതാക്കളായി. സമീപകാലത്തെ മാറുന്ന പ്രചരണ തന്ത്രത്തിലെ വേറിട്ട കാഴ്‌ച്ചയായി അയിഷ ക്രിക്കറ്റ് ബാഷ്.നാളെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്.മലയാളത്തിലും അറബിക്കിലുമായി ആദ്യമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ആയിഷക്കുണ്ട്.

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സകരിയ നിർമ്മിച്ച് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഫ് കക്കോടി ആണു. ഇമാജിൻ സിനിമാസ്, ഫെദർട്ടെച് മൂവി ബോക്‌സ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളിലായ് ഹാരിസ് ദേശം , പിബി അനീഷ്, ശംസുദ്ധീൻ മങ്കരത്തൊടി, സകരിയ്യ വാവാട്, ബിനീഷ് ചന്ദ്രൻ എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രം വിതരണം ചെയ്യുന്നത് മാജിക് ഫ്രൈംസ് റിലീസ് ആണ്.

മലയാളത്തിലും അറബിയിലുമായ് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായ ആയിഷ മഞ്ജു വാര്യറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത കണ്ണിൽ കണ്ണിൽ എന്ന ഗാനവും ചിത്രത്തിന്റെ ട്രെയിലറും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്യാമറ വിഷ്ണു ശർമ്മ, എഡിറ്റിങ് അപ്പു എൻ ഭട്ടതിരി, കോസ്റ്റ്യൂം സമീറ സനീഷ് , പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP