Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈദ്രാബാദിൽ വാഹനാപകടത്തിൽ രണ്ടു സീരിയൽ നടിമാർക്ക് ദാരുണാന്ത്യം; ഷൂട്ടിങ് കഴിഞ്ഞ മടങ്ങവെ അപകടത്തിൽപ്പെട്ടത് തെലുങ്ക് സീരിയൽ നടിമാർ; നിയന്ത്രണം വിട്ട വാഹനം മരത്തിൽ പാഞ്ഞുകയറി; ഡ്രൈവർക്കും സഹായിക്കും പരിക്ക്  

ഹൈദ്രാബാദിൽ വാഹനാപകടത്തിൽ രണ്ടു സീരിയൽ നടിമാർക്ക് ദാരുണാന്ത്യം; ഷൂട്ടിങ് കഴിഞ്ഞ മടങ്ങവെ അപകടത്തിൽപ്പെട്ടത് തെലുങ്ക് സീരിയൽ നടിമാർ; നിയന്ത്രണം വിട്ട വാഹനം മരത്തിൽ പാഞ്ഞുകയറി; ഡ്രൈവർക്കും സഹായിക്കും പരിക്ക്   

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: വാഹനാപകടത്തിൽ രണ്ട് തെലുങ്ക് സീരിയൽ നടിമാർ മരിച്ചു. ഭാർഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭാർഗവി മരിച്ചു. തെലങ്കാനയിലെ വിക്രബാദ് ജില്ലയിൽവച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്രൈവർ വണ്ടി തിരിച്ചപ്പോൾ റോഡരികിലുണ്ടായിരുന്ന മരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

സീരിയൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു.കാർ ഡ്രൈവർക്കും അവർക്കൊപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാർ എന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനുഷ മരിക്കുന്നത്. തെലുങ്കിലെ ജനപ്രീയ സീരിയലിലെ നടിയാണ് ഭാർഗവി. കുറച്ച് നാളുകൾക്ക് മുമ്പാണ് അനുഷ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ഷൂട്ടിംഗിനായി തിങ്കാളാഴ്ചയാണ് ഇരുവരും വിക്രാബാദിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP