Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

സീരിയൽ നടിയും നർത്തകിയുമായ സോനു സതീഷ് വിവാഹിതയായി; ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണു വരൻ

സീരിയൽ നടിയും നർത്തകിയുമായ സോനു സതീഷ് വിവാഹിതയായി; ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണു വരൻ

സവു സാരിയുടുത്തു മിതമായ ആഭരണങ്ങളോടെയാണ് സോനു വധുവായി എത്തിയത്. ക്ഷേത്രനടയിൽ വച്ചു നടന്ന മിന്നുകെട്ടലിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണു വരൻ.

നേരത്തെ സോനുവിന്റെ വെഡ്ഡിങ് ടീസർ സമൂഹമാധ്യമത്തിൽ ഹിറ്റായിരുന്നു. കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് അസൽ മലയാളി പെൺകൊടിയായാണ് സോനു വിഡിയോയിൽ എത്തിയിരുന്നത്. നടി എന്നതിനു പുറമേ ഒരു പ്രഫഷനൽ ഡാൻസർ കൂടിയാണു സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ.സതീഷ് കുമാറിന്റെയും ഡോ:ശ്രീകലയുടെയും മകളാണ്.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായൊരു താരമാണ് സോനു സതീഷ് കുമാർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനത്തിലെ വേണിയെ അത്ര പെട്ടെന്നൊന്നും മറക്കാൻ പ്രേക്ഷകർക്ക് കഴിയില്ല. അസൂയ, കുശുമ്പ്, കുടുംബം കലക്കൽ എന്നിവയായിരുന്നു വേണിയുടെ പ്രധാന ഹോബി.

നെഗറ്റീവ് റോളിലൂടെ തകർപ്പൻ പ്രകടനമായിരുന്നു സോനു കാഴ്ച വെച്ചത്. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി പരിപാടി അവതരിപ്പിക്കുന്നതിനായെത്തിയ സോനു താരമായി മാറിയതും ഇതേ ചാനലിലൂടെയായിരുന്നു. വില്ലത്തിയാണെന്ന് അറിഞ്ഞിട്ടും ഏറെ ആസ്വദിച്ചാണ് താൻ ആ കഥാപാത്രം പൂർത്തിയാക്കിയതെന്ന് മുമ്പ് സോനു പറഞ്ഞിരുന്നു. സ്ത്രീധനത്തിലെ വില്ലത്തിക്ക് വേഷം പഞ്ചപാവമായ രോഹിണി ടീച്ചറായി ഭാര്യയിലായിരുന്നു സോനു വേഷമിട്ടത്. എന്നാൽ ഇടക്ക് വെച്ച് താരം ഈ സീരിയലിൽ നിന്നും മാറുകയായിരുന്നു. എന്നാൽ അപ്പോഴൊന്നും പിന്മാറ്റത്തെക്കുറിച്ചുള്ള യഥാർത്ഥ കാരണം പുറത്തു വന്നിരുന്നില്ല.

ഫേസ്‌ബുക്കിലൂടെ താരം തന്നെയാണ് വിവാഹത്തെക്കുറിച്ച് പങ്കുവെച്ചത്. സോനു സതീഷെന്നാണ് വേണിയുടെ യഥാർത്ഥ പേര്. എന്നാൽ ഈ പേരിനേക്കാൾ കൂടുതൽ സ്വീകാര്യത വേണി എന്ന കഥാപാത്രത്തിനാണ്. വിവാഹത്തിന് മുൻപ് ചിത്രീകരിച്ച പ്രീ വെഡ്ഡിങ്ങ് വീഡിയോ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ വൈറലായിരുന്നു.

ചന്ദനമഴയിലെ താരങ്ങളായ ശാലു കുര്യൻ, ചാരുത, മേഘ്ന വിൻസെന്റ് തുടങ്ങിയവരുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹിതയാവാൻ പോവുന്നുവെന്ന കാര്യത്തോടൊപ്പം തന്നെ പ്രീ വെഡ്ഡിങ്ങ് വീഡിയോയും സോനു പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ കഥാപാത്രത്തിന്റെ കൈയിലിരിപ്പ് കാരണം പുറത്തിറങ്ങി നടക്കാൻ പോലും പേടിച്ചിരുന്നുവെന്ന് ഇടയ്ക്ക് അഭിമുഖങ്ങളിൽ വേണി വ്യക്തമാക്കിയിരുന്നു. എൽകെജി മുതൽ തുടങ്ങിയ കലാജീവിതമാണ് സോനുവിന്റേത്. നൃത്തത്തിൽ സജീവമായിരുന്നതിനാൽ കലാതിലകപ്പട്ടം സോനുവിനെ തേടിയെത്തിയിരുന്നു.

ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളിൽ കഴിവു തെളിയിച്ച താരം പഠനത്തിലും മിടുക്കിയാണ്. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിജി കഴിഞ്ഞ സോനു കുച്ചിപ്പുഡിയിൽ ഡോക്ടറേറ്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വെള്ളായണി സായ്കൃപയിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീകലയുടെയും മകളായ സോനുവിന്റെ ഏറ്റവും വലിയ വിമർശകൻ അനുജൻ സുയോഗാണ്. അഭിനയത്തിലെ പാളിച്ചകളെക്കുറിച്ച് മുഖം നോക്കാതെ അഭിപ്രായം പറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP