Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സീരിയൽ നടി ഗ്രീഷ്മയുടെ അറസ്റ്റ്: ചുരളഴിയാൻ പോകുന്നത് ഉന്നതർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റോ?

സീരിയൽ നടി ഗ്രീഷ്മയുടെ അറസ്റ്റ്: ചുരളഴിയാൻ പോകുന്നത് ഉന്നതർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റോ?

തിരുവനന്തപുരം: ജൂവലറി ജീവനക്കാരിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ സീരിയൽ നടി ഗ്രീഷ്മ അറസ്റ്റിലായതോടെ ഉന്നതർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്താകുമെന്നും സൂചന. ഗ്രീഷ്മയുടെ അറസ്റ്റിനു പിന്നാലെ അന്വേഷണം എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ് നീക്കം തുടങ്ങി. അറസ്റ്റിലായ സീരിയൽ നടി മമ്പറം സ്വദേശിനി ഗ്രീഷ്മയിൽ (38) നിന്നു ലഭിച്ച സൂചനകളെത്തുടർന്നാണ് ഇവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ് സംഘം തീരുമാനിച്ചത്. ഈ നഗരങ്ങളിലെ വൻകിട ഹോട്ടലുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്രവേശ്യാലയം നനടത്തുന്ന സംഘത്തിലെ പ്രമുഖ കണ്ണിയാണ് ഈ നടിയെന്ന സൂചനയാണ് ഇപ്പോൾ പൊലീസിനു ലഭിച്ചതെന്നും റിപ്പോർട്ട്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഗ്രീഷ്മ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ഇന്ദിര എന്ന സീരിയലിൽ പ്രമുഖ വേഷം ചെയ്തിട്ടുണ്ട്.

കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി റിമാൻഡിൽ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചിലരുമായി ബന്ധപ്പെട്ടാണു ഗ്രീഷ്മയുടെ സീരിയൽ പ്രവർത്തനമെന്നാണു സൂചന. യുവതിയെ തനിക്കൊപ്പം എറണാകുളത്തേക്കു കൊണ്ടുപോകാനായിരുന്നു ഗ്രീഷ്മ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഈ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

Stories you may Like

ഇതിനിടെ, പരാതിക്കാരിക്കെതിരേ ഉയർന്ന ചില ആരോപണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പരാതിക്കാരിയോടു ജോലി എന്താണെന്നു സീരിയൽ നടി പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴും യുവതി വരാൻ തയാറായിരുന്നുവെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. പരാതിക്കാരിയുമായി അടുപ്പമുള്ള ഒരു സ്ത്രീയാണു തന്നെ കുടുക്കാൻ ശ്രമിച്ചതെന്നും കൂടുതൽ കാര്യങ്ങൾ തനിക്കറിയില്ലെന്നുമാണ് ഇവർ പറയുന്നത്. ഈ സ്ത്രീയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയെ പെൺവാണിഭ സംഘത്തിൽ എത്തിക്കാൻ ശ്രമിച്ചെന്ന് ആരോപണത്തിൽ 23#ാ#ം തീയതിയാണ് സീരിയൽ നടി അറസ്റ്റിലായത്. ഇവരുടെ സഹായിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ ജൂവലറി സ്ഥാപനത്തിൽ ജോലിക്കാരിയായ ചപ്പാരപ്പടവ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു നടി ആദ്യം സമീപിച്ചത്. യുവതി താൽപര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവർ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഇതിനനിടെയാണ് തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാൽ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നു പറഞ്ഞത്. ശല്യപ്പെടുത്തരുത് താല്പര്യം ഇല്ലായെന്ന് പലതവണ പറഞ്ഞിട്ടും നനടി വീണ്ടും വീണ്ടു ഫോണിൽ വിളിച്ചു ആവശ്യം ഉന്നയിക്കുകയായിരുന്നു.

സഹിക്ക വയ്യാതെ യുവതി വീട്ടുകാരെയും സഹപ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ യുവതിയെ വിളിച്ചു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്താൻ സീരിയൽ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധുക്കളെയും സഹപ്രവർത്തകരെയും യുവതി അറിയിച്ചപ്പോൾ നടിയെ കുടുക്കാനായി റെയിൽവേ സ്റ്റേഷനിൽ യുവതിയും കൂട്ടരും എത്തുകയും ചെയ്തു .മുൻകൂട്ടി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രഹസ്യമായി കാത്തു നിന്ന പൊലീസ് സീരിയൽ നടിയെയും ഭർത്താവിനെയും അറസ്റ്റു ചെയ്യുകയായിരുന്നു.അനാശാസ്യ പ്രവർത്തനത്തിന് പ്രേരിപ്പിക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് സീരിയൽ നടിക്കു മേൽ ചുമത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP