Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേലാസകലം പൊള്ളി 28 ദിവസം ആശുപത്രിയിൽ, തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതി; ദുബായിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു വീണു; രണ്ടു തവണ മുങ്ങിപ്പോയി, മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു കരയ്ക്കിട്ടു; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്ന് 'മോഹനകൃഷ്ണൻ വില്ലേജ് ഓഫീസറെന്ന' അനീഷ് രവി

മേലാസകലം പൊള്ളി 28 ദിവസം ആശുപത്രിയിൽ, തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതി; ദുബായിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു വീണു; രണ്ടു തവണ മുങ്ങിപ്പോയി, മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു കരയ്ക്കിട്ടു; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്ന് 'മോഹനകൃഷ്ണൻ വില്ലേജ് ഓഫീസറെന്ന' അനീഷ് രവി

മറുനാടൻ ഡെസ്‌ക്‌

'കാര്യം നിസ്സാരം' എന്ന സീരിയലിലെ വില്ലേജ് ഓഫിസറെ ഓർമ്മയില്ലേ? ആദർശവാനായ മോഹനകൃഷ്ണനെ! അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ ചേക്കേറിയത് ഈ കഥാപത്രത്തിലൂടെയാണ്. മെഗസ്സീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. സീരിയിലുകളിലെ കഥാപാത്രങ്ങൾ പല പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇതിനെയോക്കെ വെല്ലുന്ന പ്രതിസന്ധികൾ തരണം ചെയ്താണ് അനീഷ് രവി ജീവിതത്തിലേക്ക് മടങ്ങിയത്.

അനീഷിന്റെ ജീവിതത്തിലും ഏറെ തിരിച്ചുവരവുകളുടെ കഥപറയാനുണ്ട്. മരണത്തെ മുഖാമുഖം കണ്ട നിരവധി നിമിഷങ്ങൾ അനീഷിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി തിരിച്ചുവന്നിട്ടുണ്ട്. അവ ഏതൊക്കെയെന്ന് അനീഷ് ഒരു മാധ്യമത്തോട് മനസു തുറന്നു.. അനീഷിന്റെ വാക്കൂകളിലൂടെ; 'ഷൂട്ടിങ്ങിനിടെ താൻ രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടു. അതൊരിക്കലും മറക്കാനാവില്ല. 'ഓപ്പോൾ' എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്'.

'ദുബായിൽ ഒരു പരിപാടിയുടെ അവതാരകനായുള്ള ഷൂട്ടിങ്ങിനിടെയാണ് അതു സംഭവിച്ചത്. ബർ-ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാൻ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്പ് മുറിഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാവരും വാവിട്ട് കരയുകയായിരുന്നു.

ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോൾ പഴ്‌സ് തുറന്ന് മകന്റെ ചിത്രമെടുത്തു നോക്കി. പിന്നെ, പൊട്ടിക്കരഞ്ഞു. ഒരുപാടു പേർ മുങ്ങി മരിച്ച സ്ഥലത്താണു ഞാൻ വീണത്. രക്ഷപ്പെട്ടവരിൽ അപൂർവം ചിലരിൽ ഒരാളായിരുന്നു ഞാൻ.
മറ്റൊരിക്കൽ 'കാക്കി നക്ഷത്രം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷം രാത്രി കാറോടിച്ചു പോകുന്നതിനിടെ ഞാൻ ഉറങ്ങിപ്പോയി. കാർ ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി. കാർ പൂർണ്ണമായി തകർന്നെങ്കിലും ഞാൻ രക്ഷപ്പെട്ടു. മൂന്നു വലിയ അപകടങ്ങളിൽ നിന്ന് ഈശ്വരൻ എന്നെ കാത്തു'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP