ശ്രീലക്ഷ്മിയുടെ ശക്തമായ കഥാപാത്രാവിഷ്കാരം; സീ കേരളം പരമ്പര കുടുംബശ്രീ ശാരദ നൂറാം എപ്പിസോഡിലേക്ക്

സ്വന്തം ലേഖകൻ
കൊച്ചി: സീ കേരളം ചാനലിൽ സ്നേഹനിർഭരമായ കുടുംബത്തിന്റെ ഹൃദയസ്പർശിയായ കഥ പറയുന്ന 'കുടുംബശ്രീ ശാരദ' നൂറാം എപ്പിസോഡ് പിന്നിടുന്നു. ഈ വരുന്ന വ്യാഴാഴ്ച (ജൂലായ് 21) പരമ്പരയുടെ നൂറാമത്തെ എപ്പിസോഡ് സീ കേരളം സംപ്രേഷണം ചെയ്യും. സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത നടി ശ്രീലക്ഷ്മിയുടെ ശക്തമായ കഥാപാത്രാവിഷ്കാരമാണ് കുടുംബശ്രീ ശാരദ.
കേരളത്തിലെ കുടുംബ പ്രേക്ഷകർക്കിടയിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്കിടയിലും ഇതിനകം തന്നെ വലിയ തോതിൽ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞ ഈ പരമ്പര, അതുല്യമായ കഥാ സന്ദർഭങ്ങൾക്കും, അഭിനേതാക്കളുടെ അതിശയകരമായ പ്രകടനത്തിനും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. തന്റെ മൂന്ന് പെൺമക്കളുടെ വിജയം ഉറപ്പാക്കാൻ ഒറ്റയ്ക്ക് പരിശ്രമിക്കുന്ന ഒരു അമ്മയുടെ കഥയാണ് കഥയുടെ കാതൽ. ശക്തയായ ഒരു സ്ത്രീയുടെയും അവരുടെ മൂന്നു പെൺമക്കളുടെയും കഥ പറയുന്ന കുടുംബശ്രീ ശാരദ നൂറാമത്തെ എപ്പിസോഡിലെത്തി നിൽക്കുമ്പോൾ, സീ കേരളം ഉയർത്തിപ്പിടിക്കുന്ന ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ നീണ്ട പട്ടികയിൽ കുടുംബശ്രീ ശാരദയുമുണ്ടെന്നത് ചാനലിന് അഭിമാനമാകുകയാണ്. ദാരിദ്ര്യ നിർമ്മാർജനം, വനിതാ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ തുടക്കം കുറിച്ച കുടുബശ്രീ സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുടുംബശ്രീ ശാരദ എന്ന പരമ്പര അണിയിച്ചൊരുക്കിയിട്ടുള്ളത്.
പ്രശ്നങ്ങൾക്ക് മുന്നിൽ പതറാൻ തയ്യാറല്ലാത്ത ഒരു കൂട്ടം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കുടുംബശ്രീ ശാരദ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. സംസ്ഥാന അവാർഡുകൾ നേടിയ നടി ശ്രീലക്ഷ്മി, കുടുംബശ്രീ ശാരദയായി ടൈറ്റിൽ കഥാപാത്രത്തെ സൂക്ഷ്മവും ശക്തവുമായ രീതിയിൽ അവതരിപ്പിക്കുമ്പോൾ, അവരുടെ മക്കളായ ശാലിനി, ശാരിക, ശ്യാമ എന്നിവരും വില്ലൻ വേഷത്തിലെത്തുന്ന രാജേശ്വരിയും സ്വതന്ത്രവും ശക്തവുമായ സ്ത്രീ മനസ്സിന്റെ പല തലങ്ങളാണ് അവതരിപ്പിക്കുന്നത്. മെർഷീന നീനു അവതരിപ്പിക്കുന്ന ശാരദയുടെ രണ്ടാമത്തെ മകളായ ശാലിനി ഐഎഎസ് മോഹങ്ങളുള്ള ധൈര്യശാലിയായ പെൺകുട്ടിയാണെങ്കിൽ, മൂത്ത മകൾ ശാരിക (ദേവിക അവതരിപ്പിക്കുന്ന കഥാപാത്രം) ജീവിതത്തെ യുക്തിസഹവും വൈകാരികവുമായി സമീപിക്കുന്നു. ഇളയ മകൾ ശ്യാമ (ശ്രീലക്ഷ്മി) വിദ്യാർത്ഥിനിയും കബഡി താരവുമാണ്. കുടുംബശ്രീ ശാരദയുടെ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അസൂയാലുവായ രാജേശ്വരി എന്ന വില്ലത്തരം കൈമുതലായുള്ള സ്ത്രീയെയാണ് അമൃത അവതരിപ്പിക്കുന്നത്. പ്രബിൻ അവതരിപ്പിക്കുന്ന വിഷ്ണുവാണ് നായക കഥാപാത്രം.
കുടുംബശ്രീ ശാരദയെ കുടുംബ പ്രേക്ഷകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു എന്നതാണ് നൂറാമത്തെ എപ്പിസോഡിലെത്തി നിൽക്കുന്ന പരമ്പരയുടെ വിജയം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- ഗൾഫിൽ നിന്ന് വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഉറ്റസുഹൃത്തിനെ ഏൽപിച്ചു; പരിചയം അടുപ്പവും പിന്നീട് മുതലെടുപ്പുമായി; സാധനങ്ങൾ എത്തിച്ചതിന് ഒപ്പം പ്രവാസി യുവാവിന്റെ ഭാര്യയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മുങ്ങിയ പ്രതി പിടിയിൽ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ
- കത്തിയമർന്നത് മാരുതി സുസൂക്കിയുടെ എസ്പ്രസോ കാർ; കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്സിൽ നിന്ന് തീ പടർന്നെന്ന് സംശയം; റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയതിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; കാർ കമ്പനി ഉദ്യോഗസ്ഥരും എംവിഡിയും സംയുക്ത പരിശോധന നടത്തും; ഹൃദയഭേദകം കണ്ണൂരിലെ ദുരന്തം
- എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരു വേണം; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിയെ ചൊടിപ്പിച്ചത് ഷാനവാസിന്റെ ലഹരിക്കേസ് സഭയിൽ ഉന്നയിച്ചത്
- 65 വയസ്സുവരെ ദുബായിൽ കഴിഞ്ഞത് സ്വന്തമായി ജോലിയെടുത്ത് ; ജോലിയിൽ നിന്നും വിരമിച്ചത് വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെ ; മാതാപിതാക്കളുടെ മരണവും വിവാഹ ബന്ധത്തിലെ തകർച്ചയും പ്രവാസ ലോകത്ത് ഒറ്റപ്പെടുത്തി; അനാരോഗ്യത്തിനൊപ്പം സാമ്പത്തിക ബാധ്യതയും ജയിൽശിക്ഷയും; നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ശശി തരൂരിന്റെ ബാല്യകാല സുഹൃത്ത്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍