Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

യോഗ ചിത്രങ്ങൾ പുറത്ത് വിട്ട് ടിവി താരം; അമ്പരന്ന് മൂക്കത്ത് വിരൽവെച്ച് ആരാധകർ; 38ാം വയസിലും കവിതയ്ക്ക് എന്തൊരു മെയ് വഴക്കമെന്ന് സോഷ്യൽ മീഡിയ

യോഗ ചിത്രങ്ങൾ പുറത്ത് വിട്ട് ടിവി താരം; അമ്പരന്ന് മൂക്കത്ത് വിരൽവെച്ച് ആരാധകർ; 38ാം വയസിലും കവിതയ്ക്ക് എന്തൊരു മെയ് വഴക്കമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

എഫ്ഐആർ എന്ന പ്രസിദ്ധമായ സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ഒട്ടേറെ ആരാധകരുള്ള നടിയാണ് കവിത കൗശിക്.ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും നിലപാടുകൾ പറയുകയും ചെയ്യുന്ന അപൂർവം ചില സ്ത്രീകളിൽ ഒരാളാണ് നടി കവിത. അതിന് അവർ നേരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെല്ലാം കൃത്യമായ മറുപടി നൽകാനും അവർ മടിച്ചിട്ടില്ല. അത്തരം നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ വിമർശകരുടെ വാ അടപ്പിച്ചുകൊണ്ടാണ് അവർ തന്റെ കഠിനമായ യോഗാഭ്യാസത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ആരാധകർ നടിയുടെ മെയ് വഴക്കം അത്ഭുതത്തോടെയാണ് കണ്ടത്. 38ാം വയസ്സിലും ശരീരസൗന്ദര്യം നിലനിർത്തുന്നതെങ്ങനെയെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നു.

മുൻപ് ബിക്കിനിയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നടിയെ പരിഹസിച്ച് ഒട്ടേറെപേർ രംഗത്തെത്തിയിരുന്നു.അളവകളവുകൾ കൃത്യമല്ലെന്ന് പറഞ്ഞായിരുന്നു ഈ കളിയാക്കലുകൾ. എന്നാൽ മാസങ്ങൾക്ക് ശേഷം ഫിറ്റായ ശരീരവുമായി കവിതയെത്തുകയായിരുന്നു. കഠിനാധ്വാനമുണ്ടെങ്കിൽ എന്തും സാധ്യമെന്നായിരുന്നു കവിതയുടെ മറുപടി

വളരെ കഷ്ടപ്പെട്ട് ഡയറ്റ് എടുത്തും ജിമ്മിൽ പോയുമെല്ലാം ഇന്റർനെറ്റിൽ കാണുന്ന മോഡലുകളുടെ ശരീരഘടനയിലേക്ക് മാറാൻ ശ്രമിക്കുകയാണ് സ്ത്രീകൾ. ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് കവിത പറയുന്നത്. സ്വന്തം ശരീരത്തെ സ്നേഹിക്കുകയും അതിനെ സംരക്ഷിക്കുകയുമാണ് വേണ്ടത്. എല്ലാ സ്ത്രീകളും അതീവ സുന്ദരികളാണ്. നിങ്ങളുടെ ശരീരം പുറത്തു കാണിക്കാൻ ഒട്ടും നാണിക്കരുതെന്നും കവിത നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP