Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടുകാർ എതിർത്തിത്തും ദർശനയുടേയും അനുപിന്റേയും വിവാഹത്തിന് പിന്തുണ നൽകിയത് കറുത്തമുത്തിലെ സഹതാരമോ? സീരിയൽ സെറ്റിലെ പ്രണയം ഒടുവിൽ വിവാഹത്തിൽ; വീട്ടുകാർ എതിർത്തിട്ടും കുലുങ്ങിയില്ല; കറുത്തമുത്തിലെ ഗായത്രിയുടെ വിവാഹ വിശേഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

റുത്തമുത്തിലെ ഗായത്രിയായി മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് ദർശന ദാസ്. പിന്നീട് ഒട്ടനവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയ താരം ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സുമംഗലീഭവയിൽ സൂര്യന്റെ ദേവിയായെത്തി തിളങ്ങി നിൽക്കുന്ന സമയത്താണ്, അതെ സീരിയലിന്റെ സഹ സംവിധായകൻ അനൂപ് കൃഷ്ണനുമായി ദർശന വിവാഹിത ആകുന്നത്. കഴിഞ്ഞ ദിവസമാണ് , ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ദർശനയും ഭർത്താവും വിവാഹ സൽക്കാരം ഒരുക്കിയത്.

വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുമന്ന ഗൗണിൽ അതി സുന്ദരിയായിട്ടാണ് ദർശന വിവാഹ സത്കാരത്തിന് എത്തുന്നത്. വിവാഹം ആണല്ലോ എന്ന് കരുതി മെയ്‌ക്കപ്പൊന്നും അധികം വാരിവലിച്ചിടാതെയെന്ന് താരം സത്കാര വേദിയിൽ എത്തിയത്. ദർശനയുടെ ലുക്കിനെ പറ്റി പ്രേക്ഷകർ അവരുടെ ഇഷ്ടം പങ്ക് വയ്ക്കുന്നന്നുണ്ട്. അതേസമയം സത്കാര വേദിയിൽ ദര്ശനയുടെ കുടുംബാംഗങ്ങളെയാണ് ആരാധകർ കൂടുതലും തിരയുന്നത്.

നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. അനൂപും തമ്മിലുള്ള വിവാഹത്തിന് ദർശനയുടെ കുടുംബത്തിന് വിയോജിപ്പ് ആയിരുന്നതായും, അതുകൊണ്ടാണ് അവർ വിവാഹത്തിന് എത്താതിരുന്നതെന്നും ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നുണ്ട്. മാത്രമല്ല ഇരുവരുടെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത് കറുത്തമുത്തിൽ അരുന്ധതി ആയെത്തിയ മഞ്ജുവാണെന്നും ചില ആരാധകർ സംശയം പങ്ക് വച്ചു.

വീഡിയോയിൽ ഉടനീളം നീല സൽവാർ അണിഞ്ഞെത്തിയ മഞ്ജു വിരുന്നുകാരോട് കുശലം പറയുന്ന രംഗങ്ങൾ നിറയുന്നുണ്ട്. ഇതിന് ചിലർ അരുന്ധതിയും ദര്ശനവും തമ്മിലുള്ള ബന്ധത്തെപറ്റി ചോദിക്കുന്നുണ്ട് അപ്പോഴാണ് ആരാധകരിൽ ചിലർ ദർശനയുടെ വിവാഹം മഞ്ജുന്റെ വീട്ടിൽ വച്ചായിരുന്നു നടന്നതെന്നും ദർശനയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നുവെന്നും പറയുന്നത്.മാത്രമല്ല ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുൻകൈ എടുത്തത് മഞ്ജുവും ഭർത്താവും ആണെന്നും ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP